കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ 100 കുട്ടികൾക്ക് സഹായവുമായി എയ്‌മ

  ഭാവി അനശ്ചിതത്തിലായ പ്രളയ ബാധിത പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി പിന്തുണ നൽകുവാനുതകുന്ന സംവിധാനങ്ങൾ ആവിഷ്കരിക്കുവാനുമാണ് എയ്‌മ ലക്ഷ്യമിടുന്നത്.

  0

  നവ കേരള പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി നിർധന കുടുംബങ്ങളിലെ കുട്ടികൾക്കായി അടിയന്തിര സഹായങ്ങൾ എത്തിക്കുവാനാണ് ഓൾ ഇന്ത്യ മലയാളി സമാജത്തിന്റെ മഹാരാഷ്ട്ര ഘടകം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കുട്ടനാട് ഭാഗത്തെ ഏകദേശം 10 വയസ്സ് പ്രായമുള്ള നൂറോളം കുട്ടികളെ ദത്തെടുത്ത് ധനസഹായമായി 10000 രൂപയും കൂടാതെ ഭാവി അനശ്ചിതത്തിലായ ഇവരുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി പിന്തുണ നൽകുവാനുതകുന്ന സംവിധാനങ്ങൾ ആവിഷ്കരിക്കുവാനുമാണ് എയ്‌മ ലക്ഷ്യമിടുന്നത്.

  പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട നിർധന കുടുംബങ്ങളിലെ കുട്ടികൾക്കാണ് എയ്‌മ സഹായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്

  കുട്ടനാട്ടിലെ മാങ്കൊബ്, നെടുമുടി തുടങ്ങി ഏറ്റവുമധികം നാശ നഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ കേന്ദ്രമാക്കിയായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുക. പ്രദേശത്തെ ബന്ധപ്പെട്ട ഉദ്യാഗസ്ഥരുമായി സഹകരിച്ചായിരിക്കും പരിഗണന ആവശ്യപ്പെടുന്ന കഴിവുള്ള കുട്ടികളെ കണ്ടെത്തി സഹായങ്ങൾ എത്തിക്കുകയെന്ന് എയ്‌മ മഹാരാഷ്ട്ര ഘടകം പ്രസിഡണ്ട് പി ജെ അപ്രേം അറിയിച്ചു. ആദ്യ ഘട്ടത്തിൽ 100 കുട്ടികൾക്ക് സഹായമെത്തിക്കുവാനാണ് പദ്ധതി.

  എയ്മ മഹാരാഷ്ട്ര ഘടകം

  പ്രളയക്കെടുതിയുടെ നാളുകളിൽ കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളിൽ സമയോചിതമായി സഹായങ്ങൾ എത്തിക്കുന്നതിൽ മുൻപന്തിയിലായിരുന്ന സംഘടനയാണ് എയ്‌മ .

  _________________________________________

  __________________________________________

  ഇതര സംസ്ഥാന ഘടകങ്ങൾ സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികൾക്ക് പുറമെ 5.26 കോടി രൂപയുടെ മരുന്നുകൾ നൽകിയും കേരളത്തിന് കൈത്താങ്ങാകാൻ സംഘടന മുന്നോട്ട് വന്നിരുന്നു. എയ്മ തമിഴ്‌നാട് ഘടകവും ദുരിതാശ്വാസ സാമഗ്രികൾ കോഴിക്കേട്, ചാലക്കുടി എന്നിവിടങ്ങളിലേക്കും കുട്ടനാട്ടിലെ ചമ്പക്കുളം പഞ്ചായത്തിലേക്കും അയച്ചിരുന്നു.

  എയ്മ ദേശീയ അധ്യക്ഷൻ ഗോകുലൻ ഗോപാലൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി

  ആൾ ഇന്ത്യ മലയാളി അസ്സോസിയേഷന്റെ മഹാരാഷ്ട്രയടങ്ങുന്ന 28 സംസ്ഥാന യുണിറ്റുകളാണ് കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജന്മനാട്ടിലെ ജനങ്ങൾക്ക് തുണയായത്. ആദ്യഘട്ടത്തിൽ തന്നെ എയ്മ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ കുട്ടനാട്ടിലെ ദുരിതബാധക പ്രദേശങ്ങൾ സന്ദർശിച്ച് അവശ്യസാധനങ്ങൾ എത്തിച്ച് സഹജീവികൾക്ക് കാരുണ്യമേകിയാണ് എയ്‌മ മാതൃകയായത്. രണ്ടാം ഘട്ടവും ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിൽ മുൻപന്തിയിലായിരുന്നു സംഘടന. പത്തു ലക്ഷത്തിലധികം രൂപയുടെ അവശ്യസാധനങ്ങളും എയ്മ വിതരണം ചെയ്തു. എയ്മ ദേശീയ അധ്യക്ഷൻ ഗോകുലൻ ഗോപാലൻ ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

  പി ജെ അപ്രേം പ്രസിഡണ്ട് ആയ എയ്‌മ മഹാരാഷ്ട്ര ഘടകം ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പ്രേമ മേനോനും ട്രഷറർ ജി കോമളനാണ്. നവകേരള പദ്ധതിയുടെ ഭാഗമായി മുംബൈ ഷണ്മുഖാനന്ദ ഹാളിൽ ചാരിറ്റി ഷോ സംഘടിപ്പിച്ചിരുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here