കമ്പനിയുടെ 50 % ഓഹരി നൽകി ജീവനക്കാരെ വിസ്മയിപ്പിച്ച് മലയാളി വ്യവസായി

0

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ 50% ഓഹരികൾ ജീവനക്കാർക്ക് നൽകിയാണ് പ്രശസ്ത ഹോളിവുഡ് സംവിധായകനും മലയാളി വ്യവസായിയുമായ സോഹൻ റോയ്. ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ കൂടിയാണ് സോഹൻ റോയ്. ഇതോടെ തന്റെ ജീവനക്കാർക്ക് ശമ്പളത്തിന് പുറമെ നല്ലൊരു തുക വരുമാനമായി ലഭിക്കുവാനുള്ള സൗകര്യമാണ് സോഹൻ റോയ് ഒരുക്കിയിരിക്കുന്നത്.

കമ്പനിയുടെ വളർച്ചയിൽ ജീവനക്കാരുടെ സേവനം ഏറെ വിലമതിക്കുന്നതാണെന്ന അഭിപ്രായമാണ് തീരുമാനത്തിന് പ്രേരിപ്പിച്ച ഘടകമായി സോഹൻ പങ്കു വച്ചത്. ഇതാദ്യമായല്ല സോഹൻ റോയ് ജീവനക്കാർക്കായി ഇത്തരം വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുന്നത്. കമ്പനിയുടെ കഴിഞ്ഞ വാർഷിക ദിനത്തോടനുബന്ധിച്ചു 15 കോടി വിലമതിക്കുന്ന കമ്പനി ഷെയറുകളാണ് മുതിർന്ന ഉദ്യോഗസ്ഥർക്ക് സമ്മാനമായി നൽകിയത്. കൂടാതെ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും നിരവധി ആനുകൂല്യങ്ങൾ നൽകി. ജീവനക്കാരുടെ കുടുംബങ്ങൾ ഉൾപ്പടെയുള്ളവർക്ക് പെൻഷൻ, മെഡിക്കൽ തുടങ്ങിയ സ്കീമുകളും പ്രാബല്യത്തിൽ കൊണ്ട് വന്ന മിഡിൽ ഈസ്റ്റിലെ ഏക കമ്പനി കൂടിയാണ് എരീസ് ഗ്രൂപ്പ്. മാധ്യമം, മെഡിക്കൽ, ടൂറിസം, സിനിമ തുടങ്ങിയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച സ്ഥാപനത്തിൽ ആഗോള തലത്തിൽ 1600 ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു. ഇന്ത്യയിൽ മാത്രം നാനൂറോളം പേർ ജോലി ചെയ്യുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സോഹൻ റോയ് മാതൃകയാണ്.

ഭാര്യക്ക് വിവാഹ സമ്മാനമായി 7 കോടി വിലമതിക്കുന്ന റോൾസ് റോയ്‌സ് കാർ നൽകി സോഹൻ ഈയിടെ വാർത്തകളിൽ ഇടം നേടിയിരുന്നു.

മുംബൈ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ മീഡിയ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന സോഹൻ റോയ്

ഡാം 99 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് സോഹൻ റോയ്. ഹോളിവുഡ് സിനിമകളുമായി മത്സരിക്കാൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണികളിൽ ഒന്നായ ഇന്ത്യൻ സിനിമ സാങ്കേതിക നിലവാരം ഉയർത്താൻ കൂടുതൽ ശ്രമിക്കണമെന്ന് മുംബൈയിൽ സംഘടിപ്പിച്ച ഇൻഡിവുഡ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു കൊണ്ട് സോഹൻ റോയ് വ്യക്തമാക്കിരുന്നു. മുംബൈ പ്രസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ നഗരത്തിലെ മാധ്യമ പ്രവർത്തകർക്ക് മീഡിയ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൈരളി ടി വി മഹാരാഷ്ട്ര പ്രതിനിധി പ്രേംലാൽ അടക്കം നിരവധി മാധ്യമ പ്രവർത്തകർക്കുള്ള പുരസ്‌കാരങ്ങൾ ഡയറക്ടർ സോഹൻ റോയ് വിതരണം ചെയ്തിരുന്നു.

രാജീവ് മസാൻഡ്‌, കോമള നഹതാ (സീ സിനിമ), അനുപമ ചോപ്രാ (ഹിന്ദുസ്ഥാൻ ടൈംസ്/എൻഡിടിവി), റഫീഖ് ബാഗ്ദാദി (ഇക്കണോമിക് ടൈംസ്), ഭൗന മുഞ്ജൽ (സീ ന്യൂസ്), സിദ്ധാർഥ് ഹുസൈൻ (ആജ് തക്), രോഷമില്ല ഭട്ടാചാര്യ (മുംബൈ മിറർ), അൽക്ക സാഹ്നി (ഇന്ത്യൻ എക്സ്പ്രസ്സ്), ജ്യോതി വെങ്കിടേഷ്, തുടങ്ങിയവരായിരുന്നു മറ്റ് അവാർഡ് ജേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here