വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

എയർപോർട്ടിലെ പോലെ റെയിൽവേ സ്റ്റേഷനിലും ചെക്ക് ഇൻ രീതി: യാത്രക്കാർ 20 മിനുട്ട് മുന്നെ എത്തണം

20 മണിക്കൂർ വൈകിയോടുന്ന വണ്ടിക്കോ?

ശബരിമല വിഷയത്തിൽ കെ പി സി സി നിലപാടിനോട് യോജിക്കാതെ ഹൈക്കമാന്റ്

തന്റേതല്ലാത്ത കുറ്റത്താൽ യുവതി പ്രവേശത്തെ അനുകൂലിക്കേണ്ടി വന്ന സുന്ദരനും സുമുഖനുമായ പാരമ്പര്യ തറവാട്ടിലെ സ്ഥാനാർത്ഥിക്ക് വോട്ടുകൾ തേടുന്നു. 2019ലെ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി പരസ്യം

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആർ എസ് എസിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്ക് നീക്കിയേക്കും

ഇനി ജോലി ഏതു ബ്രാഞ്ചിലാണെന്ന് ചോദിക്കരുത് . ഏതു ശാഖയിൽ എന്ന് ചോദിക്കണം

ഒരു ലക്ഷം കോടിയുടെ കരാറിന്റെ തെളിവ് നൽകൂ .അല്ലെങ്കിൽ രാജിവയ്ക്കൂ .പ്രതിരോധ മന്ത്രിയോട് രാഹുൽ

രാജി ചോദിക്കുന്നില്ല ഞാൻ സോദരീ, ഭീതി വേണ്ട, തെളിവു തരിക നീ

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും: മോദി

സീറോ ബാലൻസ് അക്കൗണ്ട്

  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here