ഒറിജിനലിനെ വെല്ലുന്ന ഈണവും താളവുമായി സ്റ്റീഫനും ഭദ്രയും

0

എത്ര കേട്ടാലും മതി വരാത്ത ആലാപന സൗകുമാര്യവുമായി ഭദ്രയും ആലാപനത്തിനനുകൂലമായ ഈണവും താളവുമായി സ്റ്റീഫനും എത്തിയതോടെയാണ് കെ പി എ സി സുലോചന അനശ്വരമാക്കിയ ഈ നാടക ഗാനം തരംഗമായി മാറിയത്. വെളളാരം കുന്നിലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ റീമിക്സ് പതിപ്പാണ് യൂട്യൂബിൽ വൈറൽ ആയിരിക്കുന്നത്. വരികളുടെ ആത്മാവ് ചോരാതെയുള്ള ഭാവവും ശബ്ദവും നൽകിയ ഭദ്രയും ആധുനീക താളങ്ങൾ അതിപ്രസരമില്ലാതെ സംയോജിപ്പിച്ചു സ്റ്റീഫൻ ദേവസിയും മലയാളികൾ നെഞ്ചിലേറ്റിയ പഴയ നാടക ഗാനത്തിന് പുത്തൻ ഭാവവും കേൾവി സുഖവും നൽകുകയായിരുന്നു.

റീമിക്സ് ചെയ്ത ഗാനങ്ങളിൽ ഏറ്റവും മികച്ചതെന്നാണ് ആസ്വാദകർ പങ്കു വച്ച അഭിപ്രായങ്ങൾ. ഗായിക ഗാനത്തോടൊപ്പം അലിഞ്ഞ് ചേരുന്ന അവസ്ഥയെന്നും അഭിപ്രായപ്പെട്ടവരുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here