വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

കേന്ദ്ര സർക്കാരിന് ലാഭവിഹിതമായി RBI 40000 കോടി നൽകിയേക്കും.

കരുതൽ ധനം കിട്ടിയില്ലെങ്കിലെന്താ കരുതാത്ത ലാഭം കിട്ടിയില്ലേ.

മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് 10% സംവരണവുമായി കേന്ദ്രം

Some-വരണം…. വോട്ടായി

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മല്യയെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ശ്രമം.

ഇലക്ഷൻ കഴിഞ്ഞാൽ തിരികെ കൊണ്ടുവിടാം എന്ന ഉറപ്പു നൽകിയാൽ ചിലപ്പോൾ വന്നേക്കും

ഡ്രൈവിംഗ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കും: രവി ശങ്കർ പ്രസാദ്

സ്റ്റിയറിംഗുമായി ബന്ധിപ്പിക്കരുത്. വളയ്ക്കാനും തിരിക്കാനും ഒക്കെ ഉള്ളതാ.

സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് തെറ്റാണെന്ന് സി പി എം മനസ്സിലാക്കിയതിൽ സന്തോഷം:
ചെന്നിത്തല

പൊതു സ്വത്ത് നശിപ്പിക്കുന്നതിൽ വലിയ തെറ്റൊന്നും ഇല്ലെന്നാണോ?

മിന്നൽ ഹർത്താലുകൾക്ക് ഹൈക്കോടതിയുടെ വിലക്ക്: ഏഴുദിവസം മുന്നെയെങ്കിലും പ്രഖ്യാപിക്കണം

ഒരു അഞ്ചു പത്തെണ്ണം അഡ്വാൻസായി ബുക്ക് ചെയ്തിടാം. വേണമെങ്കിൽ ഉപയോഗിച്ചാൽ മതിയല്ലോ.

  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here