ആരാധകരെ ഞെട്ടിച്ച് അർച്ചന കവി വീണ്ടുമെത്തി

ആദ്യ ബ്ലോഗ് വിശേഷങ്ങളുടെ ബാക്കി പാത്രവുമായി അർച്ചനയെത്തിയത് ആരാധകരെ വീണ്ടും ആവേശത്തിലാക്കി

0

അങ്ങിനെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. നടി അർച്ചന കവി പോയ വാരം സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ചില തുറന്ന് പറച്ചിലുകളാണ് ആരാധകരെ അമ്പരിപ്പിച്ചത്. ഭർത്താവിന്റെ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ സംവാദത്തിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും ചില തുറന്നുപറച്ചിലുകളുമാണ് ബ്ലോഗിൽ പ്രതിപാദിച്ചിരുന്നത്. വിചിത്രമായ സ്ഥലങ്ങളിൽ വച്ചു സ്വയംഭോഗം ചെയ്ത സുഹൃത്തുക്കളാണ് വളരെ ലാഘവത്തോടെ അനുഭവങ്ങൾ പങ്കു വച്ചതെന്ന് അർച്ചന ബ്ലോഗിൽ പറയുന്നു. പുരുഷന്മാർ സംഗതികൾ വെട്ടി തുറന്ന് പറഞ്ഞു തുടങ്ങിയതോടെ അസ്വസ്ഥതയല്ല, മറിച്ച് അത്ഭുതവും കൗതുകവുമാണ് തോന്നിയതെന്ന് അർച്ചന പറയുന്നു. ആൺസുഹൃത്തുക്കളുടെ സ്വയംഭോഗാനുഭവങ്ങൾ പങ്കു വച്ച് കഴിഞ്ഞതോടെ അവരെല്ലാം അർച്ചനയുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുന്നിടത്താണ് ബ്ലോഗ് അവസാനിപ്പിച്ചത്. ഇതിന്റെ ബാക്കി ഭാഗവുമായാണ് അർച്ചന വീണ്ടുമെത്തിയിരിക്കുന്നത് .

കുടുംബാംഗങ്ങളുമായി ഈ വിഷയം തുറന്ന് ചര്‍ച്ച ചെയ്തപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളും അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയുമെല്ലാം പ്രതികരണങ്ങളുമാണ് അര്‍ച്ചന പങ്കു വച്ചിരിക്കുന്നത്. പലപ്പോഴും പലരും തുറന്നു പറയാന്‍ മടിക്കുന്ന ഇത്തരം വിഷയങ്ങൾ അശ്ലീലത്തിന്റെ അതിർവരമ്പ് ലംഘിക്കാതെ തന്നെയാണ് അർച്ചന അവതരിപ്പിച്ചിരിക്കുന്നത് .

അടുത്ത ദിവസം എഴുന്നേറ്റ ഉടനെ ആണ്‍കുട്ടികള്‍ ഉള്ള എന്റെ കസിന്‍സിനെ വിളിച്ച്‌ ഞാന്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചു. അതിലൊരാള്‍ക്ക് ഒരു വയസുള്ള കുഞ്ഞാണുള്ളത്. മകനെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഞാന്‍ മാറ്റിയിട്ടില്ലെന്ന് തന്നെ കരുതട്ടെ.
പതുക്കെ ചിന്തകള്‍ എന്നെ പിടികൂടാന്‍ തുടങ്ങി. എനിക്കൊരു പെണ്‍കുട്ടി ആണെങ്കില്‍ അവള്‍ക്കെപ്പോള്‍ ആര്‍ത്തവം ഉണ്ടാകും, ആ സമയങ്ങളില്‍ പാലിക്കേണ്ട വ്യക്തിശുചിത്വം എന്നിവയെ കുറിച്ചെല്ലാം എനിക്ക് എന്തെങ്കിലുമൊക്കെ അറിയാം. എന്നാൽ എന്റെ സംശയം മുഴുവൻ ഇത്തരത്തില്‍ അച്ഛന്മാര്‍ ആണ്മക്കളോട് വ്യക്തി ശുചിത്വത്തെ കുറിച്ച്‌ സംവദിക്കാറുണ്ടോ എന്ന് തന്നെയാണ്. ശുചിത്വവുമായി ബന്ധപ്പെട്ട് എന്റെ സഹോദരനോട് അച്ഛനും അമ്മയും ആകെ കൂടി പറയാറുള്ളത് പോയി കുളിക്കെടാ എന്ന് മാത്രമാണ്.

ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൊണ്ട് എന്റെ മകള്‍ ദേഷ്യം പ്രകടിപ്പിച്ചാല്‍ ഞാനത് കാര്യമായി എടുക്കില്ല. ആര്‍ത്തവ സമയത്ത് അവളനുഭവിക്കുന്ന വേദന എനിക്ക് മനസ്സിലാക്കാനാകും. അതേ സമയം ഒരു ക്രിക്കറ്റ് ബോള്‍ എന്റെ മകന്റെ മര്‍മ്മസ്ഥാനത്ത് വന്നിടിച്ചാല്‍ അത് എത്രമാത്രം വേദനാജനകമാണെന്ന് എനിക്ക് ഒരിക്കലും മനസിലാകില്ല. ഇതെല്ലം ആരോട് ചോദിച്ചു മനസിലാക്കും എന്ന വേവലാതി എന്നെ വേട്ടയാടി. എന്റെ അമ്മ ഒരു ആണ്‍കുട്ടിയുടെ കൂടി അമ്മയാണ്. എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ ഇതിലും മികച്ച വേറെ ആരാണ് ഉള്ളത്.

ഞാന്‍ എന്റെ തൊണ്ട ശരിയാക്കി.അമ്മയോട് പറഞ്ഞു..’അമ്മ കഴിഞ്ഞ ആഴ്ച അബീഷിന്റെ സുഹൃത്തുക്കള്‍ വന്നിരുന്നു’..എന്റെ അമ്മയുടെ കണ്ണുകള്‍ ഇനി ഇതിലും വലുതാകുമോ എന്നെനിക്കറിയില്ല.എന്റെ ചേട്ടന്‍ വിഷയം മാറ്റാന്‍ നോക്കി. പക്ഷെ അറിയണമെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.

എന്റെ ചോദ്യം കേട്ട് അമ്മ ചിരിക്കാന്‍ തുടങ്ങി. ചേട്ടന്‍ സോഫയില്‍ ഇരുന്ന് ഉറക്കെ വിളിച്ചു കൂകി… ‘ഇവള്‍ക്ക് വട്ടാണ്’. ഞാനതത്ര കാ ര്യമാക്കിയില്ല. ഞാന്‍ അമ്മയോട് വീണ്ടും ചോദ്യമെറിഞ്ഞു. അച്ഛന്‍ പതുക്കെ എഴുന്നേറ്റ് ചേട്ടന്റെ അടുത്ത് പോയിരുന്ന് പത്രം വായിക്കാന്‍ തുടങ്ങി. അപ്പോഴേക്കും ചേട്ടത്തി അമ്മയും ഞങ്ങളുടെ സംസാരത്തില്‍ പങ്കുചേര്‍ന്നു. അവര്‍ ചേട്ടനോട് ചോദിച്ചു.’ഏതൊക്കെ വിചിത്രമായ സ്ഥലങ്ങളില്‍ വച്ചാണ് നിങ്ങള്‍ സ്വയംഭോഗം ചെയ്തിട്ടുള്ളത്?’

എന്റെ വീട് ഇപ്പോള്‍ പ്രിയദര്‍ശന്‍ സിനിമയുടെ ക്ലൈമാക്‌സ് സീക്വന്‍സ് പോലെയായി, ഞാന്‍ എന്റെ അമ്മയെ ഒന്നുകൂടി നോക്കി.. അമ്മ പറഞ്ഞു ‘എന്റെ കുട്ടികള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു പക്ഷെ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല’ ഈ സംസാരം എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ അച്ഛന്‍ എന്നെ നോക്കി പറഞ്ഞു ‘അര്‍ച്ചന അത് പാപമാണ്’. എന്റെ അമ്മയുടെ ചിരി ഒന്ന് കൂടി ഉച്ചത്തിലായി. ‘ഓ പിന്നെ ഒരു പുണ്യാളന്‍ ഒന്നും ചെയ്യാത്ത ഒരാള്‍.’ അമ്മ അച്ഛനോട് പറഞ്ഞു.

ഞാന്‍ ഞെട്ടിപ്പോയി. എല്ലാവരും ചിരിക്കാന്‍ തുടങ്ങി. എന്ത് ചെയ്യുമെന്നോര്‍ത്ത് കണ്‍ഫ്യൂഷ്യനിലായിരുന്നു അച്ഛന്‍ അപ്പോഴും. ഇക്കാര്യത്തില്‍ എനിക്കെന്റെ മോനെക്കുറിച്ച്‌ ആകുലപ്പെടാം. പക്ഷെ എന്റെ അച്ഛന്‍ പോയിട്ടുള്ള വിചിത്രമായ സ്ഥലങ്ങളെക്കുറിച്ച്‌ എനിക്ക് ചിന്തിക്കുക പോലും വേണ്ട.അപ്പോള്‍ അത്രേള്ളൂ, അങ്ങനെ എന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ചില സ്വകാര്യതകൾ അങ്ങിനെ തന്നെ അടക്കത്തിൽ ഇരിക്കുന്നതാണ് അതിന്റെ ഒരു ഇത് അല്ലെ ?

LEAVE A REPLY

Please enter your comment!
Please enter your name here