വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഗുജറാത്തിൽ വരുന്നു.

ഇനി എല്ലാം ഒരു കുടക്കീഴിൽ കിളികൾക്ക്, മൈതാനത്ത് കൊത്തി പെറുക്കാം, പ്രതിമകളിൽ വിശ്രമിക്കാം

നരേന്ദ്ര മോദിയുടെ വേഷം കിട്ടിയത് വലിയ ഭാഗ്യം: വിവേക് ഒബ്റോയ്

വീട്ടിൽ കൊണ്ടോവാൻ തന്നതല്ല. ഷൂട്ടിംഗ് കഴിഞ്ഞാൽ തിരിച്ചു നൽകേണ്ട വേഷങ്ങളാണ്

അലോക് വർമ്മയെ സിബിഐ തലപ്പത്ത് തിരിച്ചെടുക്കാൻ കോടതി ഉത്തരവ്: കേന്ദ്രത്തിന് തിരിച്ചടി

രാത്രിയിലെടുത്ത രണ്ടു തീരുമാനങ്ങളും അബദ്ധത്തിൽ കലാശിച്ച സ്ഥിതിക്ക് ഇനി തീരുമാനങ്ങളൊക്കെ പകൽ വെളിച്ചത്തിലാകാം.

യു പിയിൽ ക്ഷേത്രത്തിൽ വിതരണം ചെയ്ത ഭക്ഷണപ്പൊതിയിൽ മദ്യക്കുപ്പിയും

Spirit-uality

ക്രിസ്മസ് പുതുവർഷം:
കേരളം കുടിച്ചത് 514 കോടിയുടെ മദ്യം

ബാറിലല്ലേ മലയാളിയുടെ പൊയ്മുഖം അഴിഞ്ഞു വീഴുന്നത്… തിരിച്ചിറങ്ങുമ്പോൾ ചിലരുടെയൊക്കെ ഉടുതുണിയും

ഡൽഹി – മുംബൈ വിസ്താര എയർ ലൈൻസിൽ 65 കാരന്റെ പീഡനശ്രമം സഹയാത്രികയുടെ പരാതിയിൽ അറസ്റ്റ്

വിസ്താരയല്ലേ. ഒന്ന് വിസ്തരിച്ച് യാത്ര ചെയ്യാമെന്ന് വച്ചതാകും

  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here