മഹാരാഷ്ട്രയുടെ സാംസ്‌കാരിക നഗരിയിൽ ദൃശ്യ വിരുന്നൊരുക്കി പൊൻചിലങ്ക.

പുണെയിലെ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത ടീമുകളാണ് മത്സര വേദിയെ ആവേശത്തിലാക്കിയത്.

0

ഗുഡ് വിൻ ഗ്രൂപ്പ് സംഘടിപ്പിച്ച കൈകൊട്ടിക്കളി മത്സരത്തിൽ പുണെയിലെ നിരവധി സംഘടനകൾ മാറ്റുരച്ചു.

രാവിലെ പത്തു മണിക്ക് ഭദ്രദീപം കൊളുത്തി പൊൻചിലങ്ക കൈകൊട്ടിക്കളി മത്സരത്തിന് തുടക്കമായി. ഒന്നിനൊന്നു മെച്ചപെട്ട ടീമുകളിലായി നൂറു കണക്കിന് വനിതകൾ ചുവടുകൾ വച്ചു .

പുണെയിലെ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത ടീമുകളാണ് മത്സര വേദിയെ ആവേശത്തിലാക്കിയത്.

കേരളത്തിന്റെ തനതു കലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഡ്‌വിൻ ഗ്രൂപ്പ് സംഘടിപ്പിച്ച പൊൻചിലങ്ക കൈകൊട്ടിക്കളിയിൽ വിവിധ ഗ്രൂപ്പുകൽ മാറ്റുരച്ചു.

കേരളത്തിലെ നാലുകെട്ടിന്റെ നടുമുറ്റത്ത് ഉത്സവ കാലങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കൈകൊട്ടിക്കളിയെ ആഘോഷമാക്കുകയായിരുന്നു മഹാരാഷ്ട്രയുടെ സാംസ്‌കാരിക തലസ്ഥാനം.

ഉത്സവ പ്രതീതി ഉളവാക്കി മറുനാട്ടിലെ മലയാളി മങ്കമാർ തിരുവാതിരകളിക്ക് ചുവടുകൾ വെച്ചപ്പോൾ മത്സരാർത്ഥികൾക്ക് ആവേശം പകരുന്ന കരഘോഷവുമായി സദസ്സും പങ്കു ചേർന്നു .

വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിച്ചു. പുണെയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഹരിനാരായണൻ, ജാഫർ, സജി വർക്കി വിശ്വനാഥൻ തുടങ്ങി നിരവധി പേർ വേദിയെ ധന്യമാക്കി.

കാത്തിരിപ്പിനൊടുവിൽ വിജയികളെ പ്രഖ്യാപിച്ചപ്പോൾ മത്സരാർഥികൾക്കൊപ്പം സദസ്സും ആവേശത്തിലായി.

സംഗമം മലയാളി സമാജമാണ് മൂന്നാം സ്ഥാനത്തിന് അർഹരായ ടീം. സി എം എസ് കലാവേദി രണ്ടാം സ്ഥാനം നേടി

വിജയകിരീടം സ്വന്തമാക്കാൻ പുണെ മലയാളി സമാജത്തിലെ കലാകാരികൾ വേദിയിലേക്ക് ഓടിയെത്തുമ്പോൾ സദസ്സ് ഒന്നടങ്കം കരഘോഷത്തോടെ വരവേറ്റു.

വിജയികൾക്ക് ട്രോഫിയും സ്വർണ നാണയങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

താര വർമ്മ, ജയശ്രീ നായർ, ഡിംപിൾ ഗിരീഷ് എന്നിവർ വിധികർത്താക്കൾ ആയിരുന്നു.

പോയ വർഷത്തേക്കാൾ നിലവാരമുള്ള പ്രകടനങ്ങളാണ് പങ്കെടുത്ത കലാകാരികൾ കാഴ്ച വച്ചതെന്ന് മുംബൈയിലെ പ്രശസ്ത കഥകളി കലാകാരി താരാ വർമ്മ പറഞ്ഞു.

ഇക്കുറി മത്സരത്തെ കുറെ കൂടി ഗൗരവപരമായി കാണുവാൻ മത്സരാർഥികൾ ശ്രദ്ധിച്ചതായി
നർത്തകി കൂടിയായ ഡിംപിൾ ഗിരീഷ് അഭിപ്രായപ്പെട്ടു.

കൈകൊട്ടിക്കളിക്കുള്ള പാട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ജയശ്രീ മേനോൻ പറഞ്ഞു.

മത്സരാർഥികളുടെ പങ്കാളിത്തം അഭിനന്ദനീയമാണെന്ന് ഗുഡ് വിൻ ഗ്രൂപ്പ് സാരഥി സുനിൽ കുമാർ പറഞ്ഞു.

സാമൂഹിക പ്രതിബദ്ധയുടെ ഭാഗമായി കേരളത്തിന്റെ തനത് കലകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുഡ് വിൻ ഗ്രൂപ്പ് ഇത്തരം വേദികൾ ഒരുക്കുന്നതെന്ന് സുധീഷ് കുമാർ അഭിപ്രായപ്പെട്ടു.

WATCH HIGHLIGHTS IN AMCHI MUMBAI ON SUNDAY @ 7.30 AM IN KAIRALI TV

LEAVE A REPLY

Please enter your comment!
Please enter your name here