യോഗക്ഷേമ സഭയുടെ വാർഷികാഘോഷം കൊണ്ടാടി.

0

ബോംബെ യോഗക്ഷേമ സഭയുടെ നാല്പത്തി നാലാം വാര്‍ഷികാഘോഷം നടന്നു. ഡോംബിവ്‌ലി മോഡൽ ഇംഗ്ലീഷ് സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിന് അഞ്ചു വയസ്സിനു താഴെയുള്ള അഞ്ചു കുരുന്നുകള്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു എന്നത് കൗതുകമായി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ഉന്നതവിജയം നേടിയ മൂന്നുപേരെ അഭിനന്ദിക്കുകയും സഭക്കു അടിത്തറ പാകിയ മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. ഭാരതത്തിലെ വിവിധ ദേശങ്ങളിലെ നാടോടിനൃത്തങ്ങള്‍ കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ ദേശീയോദ്ഗ്രഥനനൃത്തവും, കേരളത്തിലെ പ്രളയദുരന്തങ്ങളും ഒറ്റക്കെട്ടായ രക്ഷാപ്രവര്‍ത്തനങ്ങളും ചിത്രീകരിച്ച ഏകാങ്കവും, ഹൃദ്യമായി.

LEAVE A REPLY

Please enter your comment!
Please enter your name here