വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

1) 25 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ആമസോൺ മേധാവി ജെഫ് ബെസോസ് വിവാഹമോചിതനാവുന്നു

ആമസോണായാലും ഒഴുക്കിന് വിഘ്നം വരുമ്പോൾ ഗതി മാറി ഒഴുകും.

2) എസ് ബി. ഐ ട്രഷറി ബ്രാഞ്ചിന് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം .

ബാങ്കിന്റെ ഒരു രീതി വച്ച് ഇതിനും സർവീസ് ചാർജ് ഈടാക്കിയിട്ടുണ്ടാവും

3) കേരള പോലീസിന്റെ FB പേജ് 10 ലക്ഷം ലൈക്കുകൾ കടന്നു.

ലൈക്ക് ചെയ്തെന്നു കരുതി സ്റ്റേഷനിൽ ചെല്ലുമ്പോൾ ആ ലൈക്ക് പോലീസ് തിരിച്ചും കാണിക്കും എന്നൊന്നും ആരും കരുതേണ്ട.

4) ആർ എസ് എസ് നെടുമങ്ങാട് ജില്ലാ കാര്യാലയത്തിൽ റെയ്ഡ്. ആയുധങ്ങൾ കണ്ടെടുത്തു.

തികച്ചും സദുദ്ദേശ്യപരം . അനുഭാവികളാരും എടുത്ത് അതിക്രമം കാണിക്കാതിരിക്കാൻ അകത്ത് ഒളിപ്പിച്ചു വച്ചതാവാം.

5) അവളെന്റെ ഹൃദയം മോഷ്ടിച്ചു, കണ്ടെത്തി തരണം. നാഗ്പൂരിൽ വിചിത്ര പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ

ഓ … അതൊക്കെ ഇനി എവിടെ കിട്ടാൻ? മോഷ്ടിച്ച ഉടനെ മറിച്ച് വിറ്റു കാണും

6) ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ നടപടിക്ക് സാധ്യത കുറവ്

തീവ്രത കുറഞ്ഞ ശുദ്ധിക്രിയയാണെന്ന് അന്വേഷണത്തിൽ മനസ്സിലായിക്കാണും.

7) പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി: കോൺഗ്രസ്സും തൃണമൂൽ കോൺഗ്രസ്സും ഇറങ്ങിപ്പോയി

ഇറങ്ങിപ്പോകാനും ഉറങ്ങിപ്പോകാനും ആണല്ലോ ആ സ്ഥലം കൂടുതലും ഉപയോഗിക്കുന്നത്.

  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here