PNB മെറ്റ് ലൈഫും ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കും ലൈഫ് ഇൻഷുറൻസ് വിതരണത്തിനായി ധാരണയായി

0

രാജ്യത്തെ 10 മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ pnb മെറ്റ് ലൈഫും കേരളം കേന്ദ്രമായ ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കുമാണ്  പങ്കാളിത്ത കരാറിൽ ഒപ്പിട്ടത്. ഇതോടെ ഇസാഫിന്റെ മുഴുവൻ ഇടപാടുകാർക്കും കൂടുതൽ സേവന പദ്ധതികളുടെ പ്രയോജനം ലഭ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പുതിയ കരാറനുസരിച്ചു നിലവിലുള്ള ഉപഭോക്താക്കൾക്ക് പുറമെ ഇസാഫിന്റെ ഇടപാടുകാർക്കും ഇൻഷുറൻസ് സേവനങ്ങൾ നൽകാൻ പി എൻ ബി മെറ്റ് ലൈഫിന് കഴിയുമെന്ന് എം ഡി ആഷിഷ് കുമാർ ശ്രീവാസ്തവ മുംബൈയിൽ ചേർന്ന  പത്ര സമ്മേളനത്തിൽ അറിയിച്ചു. 

അവികിസിത നഗരങ്ങളിലെ ഇടത്തരം താഴേക്കിട കുടുംബങ്ങൾക്കൊന്നും സാമ്പത്തിക മേഖലയിലെ സേവനങ്ങൾ ലഭ്യമല്ലെന്നും പി എൻ ബി യുമായുള്ള ധാരണ നിലവിലെയും പുതിയതുമായ ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് മൂല്യം നന്നായി മനസിലാക്കാൻ സാധ്യമാകുമെന്ന വിശ്വാസത്തിലാണെന്ന് ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് എം ഡി കെ പോൾ തോമസ് പറഞ്ഞു. 
സർക്കാരിന്റെ സമഗ്ര സാമ്പത്തിക പദ്ധതികളിൽ പങ്കാളിത്തം ഉറപ്പാക്കാനും കൂടുതൽ പേരിലേക്ക് സേവനം വ്യാപിപ്പിക്കുവാനും കരാർ നിമിത്തമാകുമെന്ന പ്രത്യാശയിലാണ് അധികൃതർ.

LEAVE A REPLY

Please enter your comment!
Please enter your name here