ജ്വാല പുരസ്‌കാര ദാന ചടങ്ങിൽ മേജർ രവി മുഖ്യാതിഥി

0

മുംബൈയിൽ നാളെ നടക്കാനിരിക്കുന്ന ഇരുപത്തി ഒന്നാമത് അവാർഡ് ദാന ചടങ്ങിൽ പ്രശസ്ത സംവിധാകൻ മേജർ രവി മുഖ്യാതിഥിയായിരിക്കും. Lt. കമാൻഡർ അനിൽ കുമാർ നായർ വിശിഷ്ടാതിഥിയായിരിക്കും. ജീവിതത്തിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചവരും വിജയം നേടിയവരുമായ രാജ്യത്തിൻറെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികൾക്കുള്ള പുരസ്കാരങ്ങളായിരിക്കും ചടങ്ങിൽ വിതരണം ചെയ്യുക. മുളുണ്ട് കാളിദാസ ഓഡിറ്റോറിയത്തിൽ ജനുവരി 11ന് ഉച്ചക്ക് 3 മണി മുതൽ ചടങ്ങിന് തുടക്കം കുറിക്കും. മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

തുടർന്ന് താവം ഗ്രാമവേദി അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ അരങ്ങേറും. മണ്മറഞ്ഞ കലാകാരൻ കലാഭവൻ മണിയുടെ സ്മരണാർത്ഥം പ്രത്യേകം ചിട്ടപ്പെടുത്തിയ ഗാനങ്ങളുമായായിരിക്കും ഇക്കുറി സുധാകരനും ടീമും വേദിയെ ഇളക്കി മറിക്കുക.

Dr .സജിവ് കുമാർ നായർ- മുംബൈ, Dr. ശശികല മുംബൈ, Dr. നിഷിന്ത് തോപ്പിൽ – കേരള, കെ. ആർ മനോജ് – ന്യൂ ഡൽഹി, രാജേഷ് കാഞരക്കാടൻ – സിങ്കുപ്പുർ, സോഫിയ എം ജെ – കേരള, വിൽസൺ കരിമ്പന്നൂർ – ONGC, ചിൽഡ്രൻസ് അക്കാഡമി സ്ക്കൂൾ – മുംബൈ, അഡ്വ സി നാരായണൻ നായർ – കേരള, ബിമൽ റോയ് – മുബൈ, സതീഷ് മാധവൻ – മുംബൈ, മധുസുദനൻ നായർ – പുനെ, മോഹൻ കൃഷ്ണൻ കുർപ്പ് – മുംബൈ, സജി വർക്കി – പുനെ, ശ്രീധരൻ രാമകൃഷ്ണൻ – പുനെ, സണ്ണി പോൾ – കേരള, കെ.എം സുധാകരൻ – കേരള, എ. ആർ.ജി. ഉണ്ണിത്താൻ – വിശാഖപട്ടണം, ജഗതി ശ്രീകണ്ടൻ നായർ – മുംബൈ, മോഹൻ നായർ മീന് മാർട്ട് – മുംബൈ, വർഗീസ് ഫിലിപ്പ് – മുംബൈ, അനിൽകുമാർ – മുംബൈ തുടങ്ങിയവരാണ് അവാർഡ് ജേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here