വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

1) പ്രായമായവരാണ് ഫെയ്സ് ബുക്കിൽ ഏറ്റവും കൂടുതൽ വ്യാജവാർത്ത പരത്തുന്നത്: പഠനം

പിന്നീട് അവസരം കിട്ടിയില്ലെങ്കിലോ .ചെറുപ്പക്കാർക്ക് പിന്നേം ആവാമല്ലോ

2) സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് സിബിഐ ഡയറക്ടർ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വർമ്മയെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി വീണ്ടും പുറത്താക്കി.

സെഷൻസ് കോടതി , ഹൈക്കോടതി , സുപ്രീം കോടതി , സു പ്രധാന കോടതി !!!

3) വിവാഹമോചനം: ആമസോൺ മേധാവിക്ക് കമ്പനിയുടെ പകുതി നഷ്ടമായേക്കും.

ഏതു പകുതി വേണമെന്ന കാര്യത്തിലേ തർക്കമുള്ളു. ആമ വേണോ അതോ സോൺ വേണോ

4) സ്ത്രീ പ്രവേശന വിധിക്കെതിരെ പ്രതിഷേധിച്ചവർക്ക് തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നതിൽ വിലക്ക്

ഒരു മൂന്നു വർഷത്തേക്കെങ്കിലും ശരണം വിളിക്കുന്നതിൽ നിന്നു കൂടി ഇവരെ വിലക്കേണ്ടതല്ലേ.

5) വളരുന്നതിനനുസരിച്ച് തന്റെ കൗതുകങ്ങൾ വർദ്ധിച്ചു വന്നു. ചെറുപ്പത്തിലെ ഹിമാലയൻ യാത്രയെക്കുറിച്ച് പ്രധാനമന്ത്രി.

ഇപ്പോഴുമുണ്ട് അത്തരം കൗതുകങ്ങൾ. നോട്ടുകൾ ഇല്ലാതായാൽ എന്തു ചെയ്യും? ആകാശം മുട്ടെ പ്രതിമകൾ നിർമ്മിച്ചാൽ എന്തു സംഭവിക്കും ? പെട്രോളിനും ഡീസലിനും ഒരു വിലയായാൽ ആളുകൾ ഏതു വണ്ടി വാങ്ങും .. അങ്ങിനെ അങ്ങിനെ

രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here