ഏഴാം മലയാളോത്സവത്തിന്റെ കലാശക്കൊട്ട് നാളെ

കേന്ദ്രകലോത്സവം ജനുവരി 13 ന് രാവിലെ 9 മണി മുതല്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് വര്‍ണ്ണ ശബളമായ വേദികളില്‍ നടക്കുന്നതാണ്.

0

മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ഏഴാം മലയാളോത്സവത്തിന്റെ ഫൈനൽ മത്സരവേദിയായ കേന്ദ്രകലോത്സവം ജനുവരി 13 ന് രാവിലെ 9 മണി മുതല്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് വര്‍ണ്ണ ശബളമായ വേദികളില്‍ നടക്കുന്നതാണ്. പതിനൊന്നു മേഖലകളില്‍ നടന്ന മേഖല കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മത്സരാര്‍ഥികളാണ് കേന്ദ്ര തല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. നവി മുംബൈ മുതൽ റായ്ഗഡ് വരെയും കൊളാബ മുതല്‍ പാല്‍ഘര്‍ – ഖോപ്പോളി വരെയുമുള്ള 11 മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് ആറു മുതല്‍ എഴുപത്തൊന്നു വയസു വരെയുള്ള ആയിരത്തിലേറെ പേരാണ് 24 ഇനം ഭാഷാ സാഹിത്യ കലാ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്.

600 ഒറ്റമത്സരങ്ങളും 136 സംഘമത്സരങ്ങളും 12 വേദികളിലായി അരങ്ങേറുമെന്ന് മലയാള ഭാഷ പ്രചാരണ സംഘം പ്രസിഡണ്ട് റീന സന്തോഷ് സെക്രട്ടറി ജീവൻ രാജ് എന്നിവർ അറിയിച്ചു. പ്രായമനുസരിച്ച് അഞ്ചു ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ആവേശകരമായ ഫൈനൽ മത്സരങ്ങള്‍ക്ക് ഏകദേശം രണ്ടായിരത്തോളം പേര്‍ സാക്ഷ്യം വഹിക്കുമെന്ന് മലയാളോത്സവം കൺവീനർ അനിൽ പ്രകാശ് പറഞ്ഞു. കേരളത്തിലെ യുവജനോത്സവത്തിന് സമാനമായി മുംബൈയിൽ നടക്കുന്ന കലോത്സവത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നഗരത്തിലെ യുവ തലമുറയുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കലാ പരിപാടികൾ മലയാള നാടിന്റെ സംസ്കാരവും പൈതൃകവും പരിപോഷിപ്പിക്കുന്നു,

LEAVE A REPLY

Please enter your comment!
Please enter your name here