വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

1) പരാജയപ്പെട്ട മുഖ്യമന്ത്രിമാർക്ക് ദേശീയ പദവി നൽകി ബി ജെ പി

പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ

2) സിബിഐ ഡയറക്ടർ : വർമ്മയേക്കാൾ കൂടുതൽ കരയുന്നത് രാഹുലെന്ന് കളിയാക്കി ബി ജെ പി

അച്ഛൻ പടിയിറങ്ങി പോകുമ്പോൾ അഛനല്ല മക്കളാണ് കരയാറ്

3) ഇന്ത്യയുടെ വ്യാവസായിക ഉൽപാദന വളർച്ച 17 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ഈ വളർച്ചാ കണക്കെടുപ്പിൽ പ്രതിമകൾ പേരുമാറ്റൽ തെറ്റിധരിപ്പിക്കൽ പുറത്താക്കൽ ഇവ ഉൾപ്പെട്ടിട്ടില്ലാത്തതിനാലാണ് കുറവായി തോന്നുന്നത്

4) വിദേശ സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനങ്ങളിൽ മടക്കയാത്രയിലും ഇനി മുതൽ വിളമ്പുക ഇന്ത്യയിൽ തയ്യാറാക്കി കൊണ്ടുപോയ ഭക്ഷണം.

പഴക്കമുള്ള ഭക്ഷണം ആണെന്ന് കരുതി അതിന് യത്രക്കാരിൽ നിന്ന് അധിക പണം ഈടാക്കി അവരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശ്യമില്ല എന്നും എയർ ഇന്ത്യ വ്യക്തമാക്കി

5) പാണ്ഡ്യക്കും രാഹുലിനും എതിരെ ബി.സി.സി.ഐ നടപടി. സിഡ്‌നി ഏകദിനത്തിൽ നിന്ന് പുറത്ത്

ഇനി കരണുമൊത്തെന്നല്ല, വീട്ടിൽപോലും കോഫി കുടിക്കില്ല

  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here