നെഗറ്റീവ് ന്യൂസുകൾക്ക് പ്രചാരമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മേജർ രവി

മുംബൈയിൽ ജ്വാല പുരസ്‌കാര ദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ചലച്ചിത്ര സംവിധായകനും മുൻ പട്ടാളക്കാരനുമായ മേജർ രവി

0

പരസ്പര സ്നേഹവും നന്മയും വിതറുന്ന സമൂഹത്തെ വാർത്തെടുക്കുവാനാണ് പരിശ്രമിക്കേണ്ടതെന്നും ദേശസ്നേഹമുള്ള തലമുറയെ വളർത്തിയെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ചലച്ചിത്ര സംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ മേജർ രവി പറഞ്ഞു. മുംബൈയിൽ ജ്വാല പുരസ്‌കാര ദാന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. നെഗറ്റീവ് ന്യൂസുകൾക്ക് പ്രചാരമുള്ള കാലഘട്ടമാണിതെന്നും സമൂഹ മാധ്യമങ്ങളിലൂടെ മത്സരിച്ചു പ്രചരിപ്പിക്കുന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വാർത്തകളാണെന്നും മേജർ രവി ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ അധഃപതന കഥകൾ വായിച്ചു രസിക്കാൻ ഇഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നത് കൊണ്ടാണ് ഇത്തരം വാർത്തകൾക്ക് പ്രചാരം ലഭിക്കുന്നതെന്നും അദ്ദേഹം ആശങ്കപ്പെട്ടു

സമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച 22 പ്രതിഭകളെ വേദിയിൽ ആദരിക്കുവാൻ കഴിഞ്ഞത് പരപ്സര സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും സൂചകമായി കണക്കാക്കാമെന്ന് മേജർ പറഞ്ഞു. ഇതേ വേദിയിൽ തന്നെ അർബുദ രോഗം ബാധിച്ചു ബുദ്ധിമുട്ടുന്ന നിർധന രോഗികളെ സഹായിക്കാനായത് സമൂഹത്തിൽ ഇനിയും നന്മ അവശേഷിക്കുന്നുവെന്നതിന് ഉദാഹരണമാണെന്നും മേജർ രവി അഭിപ്രായപ്പെട്ടു.

വരും തലമുറയെ സ്നേഹത്തിന്റെയും നന്മയുടെയും പാതയിലൂടെ നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മേജർ രവി ഓർമിപ്പിച്ചു.

മുംബൈയിൽ നിന്നും കാൽ നൂറ്റാണ്ടായി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ജ്വാല മാസിക ഏർപ്പെടുത്തിയ പ്രത്യേക പുരസ്‌കാര ദാന ചടങ്ങിനാണ് മുളുണ്ട് കാളിദാസ നാട്യ മന്ദിർ സാക്ഷിയായത്.

21st Jwala Award winners with Chief Guest popular director Major Ravi, Award committee member P.J Unnithan and Jwala Chief Editor U.N. Gopi Nair

വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ചടങ്ങിൽ പുരസ്‌കാരം നൽകി മുഖ്യാതിഥി മേജർ രവി ആദരിച്ചു. Dr .സജിവ് കുമാർ നായർ- മുംബൈ, Dr. ശശികല മുംബൈ, Dr. നിഷിന്ത് തോപ്പിൽ – കേരള, കെ. ആർ മനോജ് – ന്യൂ ഡൽഹി, രാജേഷ് കാഞരക്കാടൻ – സിങ്കുപ്പുർ, സോഫിയ എം ജെ – കേരള, വിൽസൺ കരിമ്പന്നൂർ – ONGC, ചിൽഡ്രൻസ് അക്കാഡമി സ്ക്കൂൾ – മുംബൈ, അഡ്വ സി നാരായണൻ നായർ – കേരള, ബിമൽ റോയ് – മുബൈ, സതീഷ് മാധവൻ – മുംബൈ, മധുസുദനൻ നായർ – പുനെ, മോഹൻ കൃഷ്ണൻ കുർപ്പ് – മുംബൈ, സജി വർക്കി – പുനെ, ശ്രീധരൻ രാമകൃഷ്ണൻ – പുനെ, സണ്ണി പോൾ – കേരള, കെ.എം സുധാകരൻ – കേരള, എ. ആർ.ജി. ഉണ്ണിത്താൻ – വിശാഖപട്ടണം, ജഗതി ശ്രീകണ്ഠൻ നായർ – മുംബൈ, കൃതി നായർ – മീനു മാർട്ട് – മുംബൈ, വർഗീസ് ഫിലിപ്പ് – മുംബൈ, അനിൽകുമാർ – മുംബൈ തുടങ്ങിയവരാണ് അവാർഡ് ജേതാക്കൾ.

500 എപ്പിസോഡുകൾ പിന്നിട്ട ആംചി മുംബൈ എന്ന സമകാലിക വാർത്താധിഷ്ഠിത പരിപാടിയുടെ നിർമ്മാതാവും സംവിധായകനുമായ പ്രേംലാലിനെ ചടങ്ങിൽ അനുമോദിച്ചു.

ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അർബുദ രോഗം ബാധിച്ച പത്തോളം നിർധന രോഗികൾക്ക് ധന സഹായവും നൽകി.

പ്രശസ്ത സംവിധായകൻ മേജർ രവി മുഖ്യാതിഥിയായ ചടങ്ങിൽ ലയൺ കുമാരൻ നായർ, ശ്രീകല ഓമനക്കുട്ടൻ, കാർത്ത്യായനി ജി മേനോൻ, പി ജെ ഉണ്ണിത്താൻ, ജ്വാല പത്രാധിപർ യൂ എൻ ഗോപി നായർ തുടങ്ങിയവർ വേദി പങ്കിട്ടു. ഹരികുമാർ മേനോൻ, ജി കോമളൻ, കെ രാജൻ, മുരളി മാട്ടുമ്മൽ, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, രാഖി സുനിൽ, ബിന്ദു പ്രസാദ്, ബിജു രാമൻ, സിമി ലാൽജു, രാജേഷ് മുംബൈ സാഹിത്യകാരന്മാരായ മേഘനാഥൻ, ഗോവിന്ദനുണ്ണി, സുരേഷ് നായർ, തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് മണ്മറഞ്ഞ കലാകാരൻ കലാഭവൻ മണിയുടെ സ്മരണാർത്ഥം താവം ഗ്രാമവേദി അവതരിപ്പിച്ച നാടൻ പാട്ടുകൾ ഹൃദ്യമായി.

മനോജ് അയ്യനേത്ത് , സിന്ധു നായർ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here