പൊതിച്ചോറിന്റെ രുചി നുകരാം; അടിപൊളിയിൽ

കല്യാൺ വെസ്റ്റിലെ അടിപൊളി ഹോട്ടലാണ് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട രുചിയുടെ പൊതിച്ചോറുമായി എത്തിയിരിക്കുന്നത്.

0

സ്‌കൂളിൽ ഉച്ചഭക്ഷണമായി പൊതിച്ചോറുകൾ കൊണ്ട് പോയിരുന്നൊരു കാലമുണ്ടായിരുന്നു പലർക്കും. അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണത്തിന്റെ കൊതിയൂറുന്ന സ്മരണകളുണർത്തുകയാണ് കല്യാണിലെ മലയാളി ഹോട്ടൽ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു തരുന്ന ചോറിന്റെയും കറികളുടെയും നറുമണവും പ്രത്യേക രുചിയും പഴയ കാലത്തെ കലാലയ ജീവിതങ്ങളിലേക്ക് കൂട്ടി കൊണ്ട് പോയേക്കും. കല്യാൺ വെസ്റ്റിലെ അടിപൊളി ഹോട്ടലാണ് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട രുചിയുടെ പൊതിച്ചോറുമായി എത്തിയിരിക്കുന്നത്.

കേരളത്തിൽ നിന്നും മുംബൈയിലെത്തിയ മലയാളികളെ അവരുടെ ബാല്യകാലത്തേക്ക് കൈപിടിച്ച് നടത്തുകയാണ് അടിപൊളി. ഇഷ്ടത്തിനനുസരിച്ചുള്ള വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമടങ്ങുന്നതാണ് അടിപൊളിയിലെ പൊതിച്ചോറുകൾ. ഇത് കൂടാതെ ഒട്ടനവധി പുതിയ രുചിക്കൂട്ടുകളുമായാണ് അടിപൊളിയിലെ പരിഷ്കരിച്ച മെനു കാർഡ് തയ്യാറായിരിക്കുന്നതെന്ന് യുവ സംരംഭകനായ രോഹിത് ആൽബിൻ പറയുന്നു.

Adipoli, Next to Mohan Altezza,
Vasant Valley, Kalyan (W),
CALL 9326276343 WHATSAPP 8975020000

LEAVE A REPLY

Please enter your comment!
Please enter your name here