പ്രളയം പ്രമേയമാക്കിയ കലണ്ടറുമായി മുംബൈ മലയാളികൾ

0

കേരളം പ്രളയക്കെടുതിയിൽ വലഞ്ഞ സമയം കൈത്താങ്ങായി മുന്നിൽ നിന്നിരുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ടൺ കണക്കിന് സാധന സമഗ്രഹികളും കോടിക്കണക്കിന് രൂപയുമായിരുന്നു ജന്മനാടിനായി മുംബൈയിലെ മലയാളികൾ സമാഹരിച്ചത്. മുംബൈയിൽ നിന്നും എം കെ നവാസ്, അബ്ദുൽ നാസർ, എം പി രാമചന്ദ്രൻ, ഗോകുലം ഗോപാലൻ, തോമസ് ഓലിക്കൽ, ടി എൻ ഹരിഹരൻ, പ്രിൻസ് വൈദ്യൻ, സുകുമാര പണിക്കർ തുടങ്ങിയവരാണ് കേരളത്തിന് സഹായവുമായി മുൻപന്തിയിൽ നിന്ന പ്രമുഖ വ്യവസായികൾ.

അമിതാഭിന്റെ അഭിനയജീവിതത്തിലെ അമ്പതാം വർഷം ആഘോഷമാക്കി അഭിഷേക്

ഇപ്പോഴിതാ കേരളം നേരിട്ട പ്രളയത്തെ പ്രമേയമാക്കി മുംബൈയിൽ നിന്നൊരു കലണ്ടർ പുറത്തിറക്കിയിരിക്കയാണ്. പ്രളയത്തെ നേരിടുവാൻ പ്രകടിപ്പിച്ച സാമൂഹിക പ്രതിബദ്ധതയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കലണ്ടർ മുംബൈയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ചെണ്ട മാസികയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സീസാഗാ ഗ്രൂപ്പ്, ഗോകുലം തുടങ്ങിയ കമ്പനികളുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച കലണ്ടർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here