മുംബൈ മലയാളി വ്യവസായികൾ നിർമ്മിച്ച മരുഭൂമിയിലെ മഴത്തുള്ളികൾ

0

എമറാൾഡ് എന്റർടൈൻമെന്റ്ന്റെ ബാനറിൽ മുംബൈ മലയാളി വ്യവസായികളായ രാമചന്ദ്രൻ നായരും അജയ് ജോസഫും നിർമ്മിച്ച ചിത്രമാണ് മരുഭൂമിയിലെ മഴത്തുള്ളികൾ പ്രദർശനത്തിന് തയ്യാറായി . ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അനിൽ കരാക്കുളമാണ്. രാജേഷ് തങ്കപ്പന്റെതാണ് സ്ക്രീൻപ്ലേയും ഡയലോഗും.

ഹരിനാരായണന്റെ വരികൾക്ക് ഹേഷാബ് അബ്ദുൽ വഹാബും ആർ എൻ രവീന്ദ്രനും ചേർന്നൊരുക്കിയ സംഗീതത്തിന് ഹേഷാബും നജിം അർഷാദും ചേർന്നാണ് ആലാപനം. കേരളത്തിന്റെ ഗ്രാമ ഭംഗി പശ്ചാത്തലമാക്കി ദൃശ്യവത്ക്കരിച്ച ചിത്രം ഓരോ പ്രവാസിയും കണ്ടിരിക്കേണ്ട കുടുംബ ചിത്രമാണെന്ന് അജയ് ജോസഫ് പറയുന്നു.

സിനിമയെ ഇഷ്ടപ്പെടുന്ന അജയ് ജോസഫ് തിരക്ക് പിടിച്ച ജീവിത ശൈലി നയിക്കുമ്പോഴും മലയാള സിനിമകൾ കാണുവാൻ സമയം കണ്ടെത്തുന്നു . സമൂഹത്തിന് നല്ല സന്ദേശം നൽകുന്ന സിനിമകളോടാണ് താല്പര്യം. അങ്ങിനെയാണ് മരുഭൂമിയിലെ മഴത്തുള്ളികൾക്ക് തുടക്കമിടുന്നത്.

വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രോവിന്സിന്റെ സജീവ പ്രവർത്തകനായ അജയ് ജോസഫ് സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന വ്യവസായിയാണ്. കോസ്മോപോളിറ്റൻ നഗരത്തിലെ ജീവിതാനുഭവങ്ങൾ നൂതന സംരഭത്തിന് ഏറെ സഹായിച്ചിട്ടുണ്ടെന്നും അജയ് വ്യക്തമാക്കി.

ഖലീഫയായി വിസ്മയിപ്പിക്കുന്ന പകർന്നാട്ടവുമായി നെടുമുടി വേണു

ദിലീപ് നായകനായ ടു കണ്ട്രീസിലാണ് അജയ് ജോസഫ് ആദ്യം മുഖം കാണിക്കുന്നത്. മരുഭൂമിയിലെ മഴത്തുള്ളികൾ ഒരു തുടക്കമാണെന്നും തുടർന്നും ചിത്രങ്ങൾ നിർമ്മിക്കുവാനും അഭിനയം തുടരാനും ആഗ്രഹമുണ്ടെന്നും അജയ് പറയുന്നു. ഏപ്രിൽ 6 ന് കേരളത്തിൽ റിലീസ് ചെയ്യുന്ന മരുഭൂമിയിലെ മഴത്തുള്ളികൾ മുംബൈയിലും പ്രദർശനത്തിനെത്തും.

മരുഭൂമിയിലെ മഴത്തുള്ളികളുടെ കൂടുതൽ വിശേഷങ്ങൾ കൈരളി ടി വിയിൽ മറക്കാതെ കാണുക ..
Watch AMCHI MUMBAI on Sunday April 1st @ 7.30 am
___________________________________________

മയിൽപ്പീലി ആദ്യ  മത്സരം ഏപ്രിൽ 1ന്
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here