‘അല്ല പിന്നെ’ അഭിനേതാക്കൾക്ക് അംഗീകാരം

ആശിഷിനും നീതുവിനും മികച്ച പ്രകടനത്തിന് ടെലിവിഷൻ പുരസ്‌കാരം

0

കൈരളി ടി വിയിൽ മുംബൈയിലെ നുറുങ്ങു തമാശകളുമായി വരുന്ന അല്ല പിന്നെ എന്ന കോമഡി പരിപാടിയിലൂടെ ശ്രദ്ധ നേടിയ ആശിഷ് അബ്രഹാമിനും നീതു മേനോനുമാണ് അക്ബർ ട്രാവെൽസും ന്യൂ ബോംബെ കൾച്ചറൽ അസോസിയേഷനും ചേർന്നൊരുക്കുന്ന മലയാളം സിനിമാ ടെലിവിഷൻ അവാർഡിന് അർഹരായത്. ഈ വർഷത്തെ മികച്ച പ്രവാസി കോമഡി ഷോയിലെ പ്രകടനത്തിനാണ് ആശിഷ് അബ്രഹാമും നീതു മേനോനും അവാർഡ് സ്വന്തമാക്കുന്നത്.

നവി മുംബൈയിലെ വാഷി സിഡ്‌കോ എക്സിബിഷൻ ഹാളിൽ ജൂൺ 16 ന് നടക്കുന്ന അവാർഡ് ദാന പരിപാടിയിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. മലയാള സിനിമയിലെ ഭാവാഭിനയ ചക്രവർത്തി മധു, ഈ വർഷത്തെ സംസ്ഥാന അവാർഡിന് അർഹനായ ഇന്ദ്രൻസ്, ഗുഡ് നൈറ്റ് മോഹൻ, ടിനി ടോം, നിമിഷ സജയൻ, പ്രിയ വാരിയർ, ശ്രീധന്യ, സാജൻ സൂര്യ, നന്ദു പൊതുവാൾ കന്യാ, ഊർമിള ഉണ്ണി, മഞ്ജു പിള്ള, കോമഡി ഉത്സവത്തിലൂടെ ശ്രദ്ധ നേടിയ മിഥുൻ രമേശ്, മിഥിൽ രാജ് തുടങ്ങിയവരാണ് മറ്റ് അവാർഡ് ജേതാക്കൾ. ജാനു തമാശകൾ, ഉപ്പും മുളകും തുടങ്ങിയ പരിപാടിയിലൂടെ ജനപ്രീതി നേടിയ അഭിനേതാക്കളെയും ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിക്കും.

തുടർന്ന് സിനിമാ ടെലിവിഷൻ രംഗത്തെ പ്രശസ്തർ അവതരിപ്പിക്കുന്ന സംഗീത ഹാസ്യ നൃത്ത സന്ധ്യയും അരങ്ങേറും. നർത്തകിയും നടിയുമായ ഉത്തര ഉണ്ണിയുടെ നൃത്ത പരിപാടികളും ഉണ്ടായിരിക്കും.കോമഡി ഉത്സവം ടീമിന്റെ മിമിക്രി കൂടാതെ ഇതര ടെലിവിഷൻ താരങ്ങൾ കാഴ്ച വയ്ക്കുന്ന വിനോദ പരിപാടികളും അവാർഡ് നിശക്ക് തിളക്കമേകും

___________________________________________

 

മയിൽപ്പീലി ആദ്യ ഷെഡ്യൂൾ മത്സരം ഏപ്രിൽ 1ന്
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
മുംബൈ മലയാളി വ്യവസായികൾ നിർമ്മിച്ച മരുഭൂമിയിലെ മഴത്തുള്ളികൾ 

LEAVE A REPLY

Please enter your comment!
Please enter your name here