ഖാർഘറിനെ നശിപ്പിക്കുന്നതാര്?

ജീവിക്കുന്ന ചുറ്റുപാടുകളെ വൃത്തിയായും പ്ലാസ്റ്റിക് മുക്തമായും സംരക്ഷിക്കുന്നതിൽ പരിസരവാസികൾ കാണിക്കുന്ന നിരുത്തരവാദപരമായ സമീപനത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയാണ് ഖാർഘർ നിവാസിയായ നിഷ മധു ദിവാകർ

0

മുംബൈയുടെ പൂന്തോപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രകൃതി രമണീയമായ ഭൂപ്രദേശമാണ് ഖാർഘർ . ദൈവം കനിഞ്ഞു നൽകിയ ഈ പ്രകൃതി സൗന്ദര്യത്തെ വികൃതമാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം പ്രദേശവാസികൾക്ക് തന്നെയാണ് എന്നാണ് ഖാർഘർ നിവാസിയും സാമൂഹിക പ്രവർത്തകയുമായ നിഷ മധു ദിവാകർ പറയുന്നത് . പച്ചയായ യാഥാർഥ്യങ്ങളെ സ്വന്തം മൊബൈലിലെ വീഡിയോയിൽ പകർത്തി ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നിഷ .

നാം ജീവിക്കുന്ന ചുറ്റുപാടു കളെ വൃത്തിയായും പ്ലാസ്റ്റിക് മുക്തമായും സംരക്ഷിക്കുന്നതിൽ പരിസരവാസികൾ കാണിക്കുന്ന നിരുത്തരവാദപരമായ സമീപനത്തെയാണ് നിഷ ഈ പോസ്റ്റിലൂടെ തുറന്നു കാട്ടുന്നത്. ശുചിത്വബോധത്തെ കുറിച്ചുള്ള മുദ്രാവാക്യങ്ങളും വാഗ്ധോരണികളും സ്റ്റേജിലും സോഷ്യൽ മീഡിയയിലും ഒതുങ്ങാതെ അവ പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് നിഷ വിരൽ ചൂണ്ടുന്നത് . സ്വാതന്ത്ര്യ ദിനത്തിലും ഗാന്ധി ജയന്തി ദിനത്തിലും ചൂലെടുത്ത് ഫോട്ടോക്ക് പോസ് ചെയ്തത് കൊണ്ട് മാത്രം ഇവിടെ ഒരു ശുചിത്വ വിപ്ലവം സാധ്യമല്ലെന്നും അധികാരികളും പ്രദേശവാസികളും ഇത് സ്വന്തം ഉത്തരവാദിത്വമായി കണ്ടു നടപ്പിലാക്കിയാൽ മാത്രമേ ഈ ശോചനീയാവസ്ഥയിൽ നിന്നും പ്രകൃതിയെയും മനുഷ്യന്റെ ആരോഗ്യത്തെയും രക്ഷിക്കാൻ കഴിയൂ എന്ന സന്ദേശമാണ് ഇവിടെ കോറിയിടുന്നത് .

മാതൃകയായി ബാലാജി ഗാർഡൻ
മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് നിരോധനം; പിടിച്ചാൽ 25000 രൂപ പിഴ
മുംബൈയിലും ചക്കയ്ക്ക് ഗമ കൂടി !!
‘അല്ല പിന്നെ’ അഭിനേതാക്കൾക്ക് അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here