കാവ്യാലാപന മത്സരത്തിനായി നഗരമൊരുങ്ങി

മയിൽ‌പീലി കാവ്യാലാപന മത്സരത്തിന്റെ പരിശീന കളരിയിൽ കേരളത്തിൽ നിന്നെത്തിയ എം ഡി ദാസ്, കൂടാതെ പി രാമൻ, രാജീവ് കാറൽമണ്ണ, ബാബു മുണ്ടൂർ എന്നീ കവി പ്രഗത്ഭരാണ് മുംബൈയിലെ പ്രതിഭകൾക്ക് കാവ്യാലാപനത്തിന്റെ ഭാവവും ശുദ്ധിയും പറഞ്ഞു കൊടുത്തു

0

മുംബൈയിലെ മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ആംചി മുംബൈ സംഘടിപ്പിക്കുന്ന മയിൽ‌പീലി കാവ്യാലാപന മത്സരത്തിന്റെ പരിശീന കളരി നെരൂൾ ഗുരുദേവഗിരിയിൽ വച്ച് നടന്നു. കേരളത്തിൽ നിന്നെത്തിയ എം ഡി ദാസ്, കൂടാതെ പി രാമൻ, രാജീവ് കാറൽമണ്ണ, ബാബു മുണ്ടൂർ എന്നീ കവി പ്രഗത്ഭരാണ് മുംബൈയിലെ പ്രതിഭകൾക്ക് കാവ്യാലാപനത്തിന്റെ ഭാവവും ശുദ്ധിയും പറഞ്ഞു കൊടുത്തത്.

റിയാലിറ്റി ഷോയിൽ പാലിക്കേണ്ട ചിട്ടവട്ടങ്ങളും ദൃശ്യമാധ്യമത്തിൽ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പടുതോൾ വാസുദേവൻ നമ്പൂതിരിപ്പാടും, സി പി കൃഷ്ണകുമാറും മത്സരാർത്ഥികളോട് സംവദിച്ചു.

ഇന്ന് ഞായറാഴ്ച് പൻവേൽ ബൽവന്ത് ഫഡ്‌കെ ഹാളിൽ വച്ച് നടക്കുന്ന കാവ്യാലാപന മത്സരത്തിൽ ഇടയ്ക്കയുടെ ശ്രുതി താളങ്ങൾ തീർത്ത് ആലാപനത്തിനു ആത്മാവ് പകരുന്നത് വാദ്യ കലാകാരൻ അനിൽ പൊതുവാൾ ആയിരിക്കും. രാവിലെ 10 ന് തുടങ്ങുന്ന ആദ്യ ഘട്ട മത്സരത്തിന് ശേഷം മൂന്നു ഘട്ടങ്ങളിലായി വൈകീട്ട് മൂന്നു മണിയോടെ അവസാനിക്കുമ്പോൾ മത്സരിച്ച 18 പേരിൽ നിന്നും 8 പേർ പുറത്താകും. തിരഞ്ഞെടുക്കപ്പെടുന്ന 10 പേരെ പങ്കെടുപ്പിച്ചുള്ള അടുത്ത റൌണ്ട് മത്സരം മറ്റൊരു വേദിയിൽ ആഗസ്റ്റ് അവസാനത്തോടെ നടക്കും. ആശിഷ് എബ്രഹാം ഏകോപനം നിർവഹിക്കും കൂടുതൽ വിവരങ്ങൾക്ക് : 9867405132
______________________________
മയിൽപ്പീലി ആദ്യ ഷെഡ്യൂൾ മത്സരം ഏപ്രിൽ 1ന്
മയിൽപ്പീലി കാവ്യാലാപന മത്സരത്തിൽ
ഇടക്കയിൽ കവിത വിരിയിക്കാൻ അനിൽ പൊതുവാൾ

LEAVE A REPLY

Please enter your comment!
Please enter your name here