മകളുടെ വിവാഹ ചെലവ് ചുരുക്കി നിർദ്ദനരെ സഹായിക്കാനൊരുങ്ങി മുംബൈ മലയാളി

ഇച്ഛാശക്തിയും അർപ്പണബോധവും കൈമുതലായുള്ള ഇടതു സഹയാത്രികനായ കൃഷ്ണൻകുട്ടി നായർ ഉല്ലാസ് നഗറുകാർക്കു സ്വന്തം ഉണ്ണിയേട്ടനാണ്.

0

മകളുടെ വിവാഹത്തിന് അനാവശ്യ ചിലവുകളും ധൂർത്തും ഒഴിവാക്കിയാണ് നിർദ്ദനരായ 7 കുട്ടികളുടെ ഹൃദയശസ്ത്രക്രിയക്കുള്ള ചികിത്സാ ചിലവുകൾ വഹിച്ചു കൃഷ്ണൻകുട്ടി നായർ സമൂഹത്തിന് നന്മയുടെ സന്ദേശം പകരുന്നത്.

മകൾ അഞ്ജുഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞയുടൻ കൃഷ്ണൻകുട്ടി നായർ എടുത്ത ആദ്യം തീരുമാനം അനുഗ്രഹമാകുന്നത് നിർദ്ധനരായ ഏഴു ഹൃദയരോഗികൾക്കാണ് . ഹൃദയ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാ ചിലവുകൾ വഹിക്കുവാനുള്ള സന്നദ്ധത അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാരുമായി പങ്കു വച്ചെന്ന് കൃഷ്ണൻകുട്ടി നായർ പറഞ്ഞു.

ഇച്ഛാശക്തിയും അർപ്പണബോധവും കൈമുതലായുള്ള ഇടതു സഹയാത്രികനായ കൃഷ്ണൻകുട്ടി നായർ ഉല്ലാസ് നഗറുകാർക്കു സ്വന്തം ഉണ്ണിയേട്ടനാണ്.

മാതൃകയായി മുംബൈ മലയാളി

ലക്ഷ്യ ബോധത്തോടെയുള്ള യാത്രയിൽ പടവുകൾ ഒന്നൊന്നായി കയറുമ്പോഴും ജീവിതത്തിലെ മൂല്യങ്ങൾ കൈമോശം വരാതെ സൂക്ഷിച്ചു . ഇന്ന് നവി മുംബൈയിലെ ഒരു പ്രമുഖ പരസ്യ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് ഈ പാലക്കാട്ടുകാരൻ

ജോലിയിൽ നിന്നും കിട്ടുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രവർത്തനങ്ങൾക്കുമായി ചിലവിടുന്ന ഈ ചളവറ സ്വദേശി സെൽഫിയായി ചുരുങ്ങികൊണ്ടിരിക്കുന്ന സമൂഹത്തിന് മാതൃകയാണ്.
__________________________________
സ്ത്രീശാക്തീകരണ പദ്ധതിയുമായി ആംചി മുംബൈ
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here