കൈയെഴുത്ത് ശാസ്ത്രത്തിന്റെ ലളിതമായ വിദ്യകളുമായി മുംബൈ മലയാളികൾ

0
പഠനത്തിലും പരീക്ഷയിലും മികച്ച വിജയം കൊയ്യാൻ നല്ല കയ്യക്ഷരം തുണയാകുമെന്ന തിരിച്ചറിവ്.
വടിവൊത്ത അക്ഷരങ്ങൾ നൽകുന്ന ആത്മവിശ്വാസം. ഒന്നോ രണ്ടോ ദിവസം കൊണ്ട് കുട്ടികളിൽ ഉണ്ടാകുന്ന നല്ല മാറ്റങ്ങളെ ആദ്യം തിരിച്ചറിയുന്നത്  അധ്യാപകർ തന്നെയാണ്
ഇതിനകം ഇന്ത്യയിലും വിദേശത്തുമായി ഏകദേശം രണ്ടു ലക്ഷം കുട്ടികൾക്കാണ് നല്ല കൈയ്യക്ഷരത്തിന്റെ പരിശീലനം  നൽകി   മുംബൈ മലയാളികളായ രമേഷും സുഹൃത്തുക്കളും  മാതൃകയാകുന്നത്‌.
കൈയെഴുത്ത് ശാസ്ത്രത്തിന്റെ ലളിതമായ വിദ്യകൾ പെട്ടെന്ന് സ്വായത്തമാക്കാവുന്ന രീതിയിൽ പഠിപ്പിക്കാമെന്നതാണ് റൈറ്റ് റൈറ്റിങ് കോഴ്സിന്റെ പ്രത്യേകത.  ശരാശരി വിദ്യാർഥികൾക്ക് പോലും എളുപ്പത്തിൽ പഠിച്ചെടുക്കാൻ  കഴിയുന്ന പാഠ്യ പദ്ധതിക്ക് ഇതിനകം നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഒരു ചിത്രം വരയ്ക്കുന്ന കൗതുകത്തോടെയാണ് കുട്ടികൾ വടിവൊത്ത അക്ഷരത്തിന്റെ ശാസ്ത്രീയ രീതികളെ  മനഃപാഠമാക്കുന്നത്. ഗ്രാമീണ മേഖലകളിലെ പല  സർക്കാർ സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെയാണ് കുട്ടികൾ പഠിക്കാനെത്തുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  കുട്ടികൾക്ക് സൗജന്യമായി നൽകി വരുന്ന ഇവരുടെ സേവനങ്ങൾക്ക് പക്ഷെ അർഹിക്കുന്ന അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല.
ഏതു പ്രായക്കാർക്കും എളുപ്പത്തിൽ കൈയ്യക്ഷരം നന്നാക്കാമെന്നാതാണ് ഈ കോഴ്സിന്റെ നേട്ടം. വാരിയർ ഫൌണ്ടേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രണ്ടു ലക്ഷം സർക്കാർ അദ്ധ്യാപകർക്ക് പരിശീലനം നൽകുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ആത്മവിശ്വാസത്തോടെ രമേശ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here