കൊട്ടുപാട്ടുകൾക്ക് മുംബൈയിലും സ്വീകാര്യത

രണ്ടു ദിവസം നീണ്ടു നിന്ന കേരളത്തിന്റെ സ്വന്തം കൊട്ടുപാട്ടുകൾ നഗരത്തിലെ മലയാളികൾക്ക് നൂതനാനുഭവമായി.

0
ഭാരതപ്പുഴ തീരത്തു ലഭിച്ച സ്വീകാര്യത തന്നെ മുംബൈയിലും പാട്ടോളത്തിനു കിട്ടിയെന്ന് ഹരിഗോവിന്ദൻ

ഞെരളത്ത് കലാശ്രമം മുംബൈ വൈഖരിയോടൊപ്പം സംഘടിപ്പിച്ച മുംബൈ പാട്ടോളത്തിന് ബേലാപൂര്‍ അര്‍ബന്‍ ഹാട്ടില്‍ സമാപനം കുറിച്ചു. രണ്ടു ദിവസം നീണ്ടു നിന്ന കേരളത്തിന്റെ സ്വന്തം കൊട്ടുപാട്ടുകൾ നഗരത്തിലെ മലയാളികൾക്ക് നൂതനാനുഭവമായി.

അധ്വാനിച്ചവരുടെയും, ആഘോഷിച്ചവരുടെയും മാത്രമല്ല പ്രതിഷേധിച്ചവരുടെയും, പ്രതികരിച്ചവരുടെയും വേദനിപ്പിച്ചവരുടെയും വേർപെട്ടവരുടെയുമൊക്കെ വികാരങ്ങളിൽ നിന്നും അറിയാതെ ഉണ്ടായിപ്പോയ പാട്ടുകളുടെ കേരളത്തിലെ ആദ്യത്തെ സംഗീതോത്സവമാണ് പാട്ടോളമെന്ന് ഹരിഗോവിന്ദൻ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 17,18 തീയതികളിൽ ഞെരളത്ത് കലാശ്രമവും വൈഖരിയും സംയുക്തമായി സംഘടിപ്പിചെ മുംബൈ പാട്ടോളം പരിപാടിയിൽ പങ്കെടുത്തു കൈരളി ടി വി യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

കാവുകളിലും, കാടുകളിലുമുണ്ടായിരുന്ന സംഗീതത്തെ ക്ഷേത്രത്തിനകത്തേയ്ക്കു കൊണ്ടുപോയി സോപാന സംഗീതമാക്കുകയാണ് ചെയ്തതെന്ന് ഞെരളത്ത് ഹരിഗോവിന്ദൻ

ഞെരളത്തു രാമപൊതുവാൽ സോപാന സംഗീതത്തിന്റെ ഉപാസകനായിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്മാരകമായാണ് കേരളത്തിൽ ആദ്യം കർണ്ണാടക സംഗീതോത്സവം തുടങ്ങിയതെന്നും., ഹരിഗോവിന്ദൻ. ഷൊർണ്ണൂർ ഭാരതപ്പുഴ തീരത്തു എന്ത് സ്വീകാര്യതയാണ് കേരളത്തിലെ മലയാളികൾ നൽകിയത്, അതെ സ്വീകാര്യത മുംബൈ മലയാളികളും പാട്ടോളം പരിപാടിക്ക് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

സോപാനത്തിലും, കാവുകളിലും, കാടുകളിലും, തറകളിലും ഒക്കെ ഉണ്ടായിരുന്ന സംഗീതത്തെ ക്ഷേത്രത്തിനകത്തേയ്ക്കു കൊണ്ടുപോയി സോപാന സംഗീതമാക്കുകയാണ് ചെയ്തതെന്നും ഹരിഗോവിന്ദൻ പറഞ്ഞു. ക്ഷേത്രത്തിൽ സ്വപനങ്ങൾ പാടുമ്പോൾ സോപാനസംഗീതമാകുന്നുവെന്നും, എന്നാൽ ക്ഷേത്രത്തിനു പുറത്തു കൊട്ടിപ്പാടുമ്പോഴാണ് കലാരൂപത്തിന് മാറ്റം വരുന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്‍, ചെന്നൈ സാരഥി കലാവേദി ഡയറക്ടര്‍ കലാ ശശികുമാര്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ വിജയകുമാര്‍ മേനോന്‍, വൈഖരി ചെയര്‍മാന്‍ സുധീര്‍ നായര്‍, സെക്രട്ടറി ജയശങ്കര്‍ മാടത്തേരി, ഞെരളത്ത് കലാശ്രമം മാനേജിങ് ട്രസ്റ്റി ഞെരളത്ത് ഹരിഗോവിന്ദന്‍ എന്നിവരാണ് ഉൽഘാടന വേദി പങ്കിട്ടു

മച്ചാട് സുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച ഉടുക്കില്‍ പാണ്ടിമേളത്തോടെയായിരുന്നു മുംബൈ പാട്ടോളത്തിന് തുടക്കമായത്. തുടര്‍ന്ന് മാപ്പിളക്കോല്‍ക്കളി, അയ്യപ്പന്‍പാട്ട്, ഏകാംഗ തിമിലാഭിനയം, മുടിയാട്ടുതോറ്റം, തുയിലുണര്‍ത്തുപാട്ട്, മരംകൊട്ടുപാട്ട് എന്നിവ അരങ്ങേറി.

സമാപന ദിവസം നടന്‍ അനൂപ് ചന്ദ്രന്‍, കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മിഴാവു മേളത്തോടെ ആരംഭിച്ച പാട്ടോളത്തില്‍ പൊറാട്ടുകളിപ്പാട്ട്, മംഗലംകളിപ്പാട്ട്, അറബനമുട്ട്, പരിചമുട്ട്, ദഫ്മുട്ട്, നായാടിപ്പാട്ട,് ഹരിഗോവിന്ദഗീതം, ഢക്കപ്പെരുക്കം എന്നിവയും അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here