മുംബൈയിലെ ആരാധകരെ വിസ്മയിപ്പിച്ചു മോഹൻലാൽ

0

മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിൽ അപ്രതീക്ഷിതമായി കടന്നു വന്നാണ് സൂപ്പർ താരം ആരാധകരുടെ മനം കവർന്നത് . സഹപ്രവർത്തകരായ സുരാജ് വെഞ്ഞാറന്മൂടും, നീരാളിയുടെ നിർമ്മാതാവ് സന്തോഷ് കുരുവിളയും സുഹൃത്തുക്കളുമൊത്താണ് മോഹൻലാൽ മലയാളികൾ മാത്രമുണ്ടായിരുന്ന ഒരു സ്വകാര്യ ചടങ്ങിലെത്തി കുറച്ചു നേരം പങ്കിട്ടത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആരാധകർക്കൊപ്പം സെൽഫി എടുത്തും കുശലങ്ങൾ ചോദിച്ചും മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹൻലാലും സുരാജ് വെഞ്ഞാറന്മൂടും സമയം ചിലവഴിച്ചപ്പോൾ അപ്രതീക്ഷിതമായി വീണു കിട്ടിയ അപൂർവ നിമിഷങ്ങളെ പലർക്കും വിശ്വസിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here