നീരാളിയിൽ മോഹൻലാലിനൊപ്പം മുംബൈ മലയാളി ഗായകനും

ബോളിവുഡ് സിനിമകളിലൂടെ പരിചിതനായ അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്നചിത്രം കൂടിയാണ് നീരാളി

0

മുംബൈയിൽ ചിത്രീകരണം പൂർത്തിയായ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രത്തിൽ ഗായകൻ പ്രേംകുമാറും അഭിനയിക്കുന്നു. ഒരു രത്നവ്യാപാര കമ്പനിയിലെ മാനേജിംഗ് ഡയറക്ടർ ആയാണ് പ്രേംകുമാർ വേഷമിടുന്നത്. നടനും ഗായകനും സംവിധായകനുമായി വ്യത്യസ്ത മേഖലകളിൽ വ്യാപൃതനാണ് പ്രേംകുമാർ. സംഗീതത്തിനും നാടകത്തിനുമായി സ്വന്തമായി ട്രൂപ്പുള്ള പ്രേംകുമാർ ഇതിനകം ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈയിടെ പ്രക്ഷേപണം ചെയ്ത സംവിധാൻ എന്ന ഹിന്ദി ടെലിവിഷൻ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മേയിൽ പുറത്തിറങ്ങുന്ന നീരാളിയുടെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും മുംബൈയിലായിരുന്നു നടന്നത്.

ബോളിവുഡ് സിനിമകളിലൂടെ പരിചിതനായ അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്നചിത്രം കൂടിയാണ് നീരാളി. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായിരിക്കും നീരാളിയെന്നാണ് പ്രാഥമിക നിഗമനം. ഒടിയന്റെ അവസാന ഷെഡ്യൂളില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി ശരീരഭാരം കുറച്ച മോഹന്‍ലാല്‍ അപ്രതീക്ഷിതമായാണ് മറ്റൊരു സിനിമയില്‍ കൂടി അഭിനയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here