ചലച്ചിത്ര താരം ശ്രീദേവി അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ വച്ചായിരുന്നു അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു.

0

പ്രശസ്ത സിനിമാ താരം ശ്രീദേവിയുടെ ആകസ്മിക മരണവാർത്ത ഞെട്ടലോടെയാണ് മുംബൈ സിനിമാ പ്രേമികൾ ഉൾക്കൊണ്ടത് .  ദുബൈയിൽ വച്ചായിരുന്നു മരണം

ബോളിവുഡ് നടനായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് അറിഞ്ഞത്. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു.

റിലീസ് ചെയ്യാനിരിക്കുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മകള്‍ ജാഹ്നവിയും ബോളിവുഡ് പ്രവേശനത്തിനായി ഒരുങ്ങി ഇരിക്കുമ്പോഴാണ് ശ്രീദേവി വിട പറയുന്നത്.

ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂറാണ് മരണ വിവരം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി 11.30 നോടെയായിരുന്നു മരണമെന്ന് സഞ്ജയ് പറഞ്ഞു. ദുബൈയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത സഞ്ജയ് മുംബൈയിൽ തിരികെയെത്തിയപ്പോഴാണ് ശ്രീദേവിയുടെ മരണ വർത്തയറിഞ്ഞത്. സഞ്ജയ് തിരികെ ദുബൈയിലേക്ക് തിരിച്ചിരിക്കയാണ്.

ഹിന്ദി, മലയാളം, തമിഴ്, ഉർദ്ദു, തെലുഗ്, കന്നഡ ഭാഷകളിലായി നുറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശ്രീദേവി ബാലതാരമായാണ് അഭിനയ രംഗത്തേക്ക് വന്നത് . ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചട്ടുണ്ട്. പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ഹിന്ദിയിൽ ചാന്ദിനി, മിസ്റ്റർ ഇന്ത്യ, നാഗിന, ഹിമ്മത്‌വാല, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയിട്ടുള്ള ശ്രീദേവി ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്നാണു അറിയപ്പെട്ടിരുന്നത് . അമിതാഭ് ബച്ചൻ, ധർമേന്ദ്ര, അനിൽ കപൂർ, കമലഹാസൻ, രജനികാന്ത് തുടങ്ങി ഇന്ത്യൻ സിനിമയിലെ മുൻ നിര നായകരോടൊപ്പം അഭിനയിച്ചിട്ടുള്ള ശ്രീദേവി ഇടക്കാലത്തു അഭിനയരംഗത്തു നിന്നും വിട്ടു നിന്നിരുന്നു. പിന്നീട് 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. തുടര്‍ന്ന് 2013 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

റിലീസ് ചെയ്യാനിരിക്കുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മകള്‍ ജാഹ്നവിയും ബോളിവുഡ് പ്രവേശനത്തിനായി ഒരുങ്ങി ഇരിക്കുമ്പോഴാണ് ശ്രീദേവി വിട പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here