മീനു മാർട്ടിന്റെ മുംബൈയിലെ ഏഴാമത് ഷോറൂം താനെയിൽ തുടക്കമായി.

പ്രശസ്ത സംവിധായകൻ കെ മധു ഉത്‌ഘാടനം ചെയ്തു.

0
താനെ കോറം മാളിൽ തുടങ്ങിയ മീനു മാർട്ടിന്റെ ഷോറൂമിന്റെ ഉത്‌ഘാടനം പ്രശസ്ത സംവിധായകൻ കെ മധു നിർവഹിച്ചു. ഫാഷൻ ജ്വല്ലറി രംഗത്തു ഇതിനകം സ്വന്തമായി ഇടം നേടിയ മീനു മാർട്ടിൽ ഇമിറ്റേഷൻ ആഭരണങ്ങളെ കൂടാതെ  വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും ഉൾപ്പെടെയുള്ള സ്ത്രീകൾക്കായുള്ള പ്രത്യേക ശേഖരങ്ങൾ ആകർഷകമായ വിലയിൽ ലഭ്യമാണ്.
 
ചുരുങ്ങിയ കാലം കൊണ്ട് വിദേശത്തുൾപ്പടെ 37 ഷോറൂമുകൾക്ക് തുടക്കമിട്ട മീനു ഗ്രൂപ്പ്  നിരവധി സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ നൽകി വരുന്ന മലയാളി സ്ഥാപനമാണ്. 
 
മാറിയ കാലഘട്ടത്തിൽ ഫാഷൻ ജ്വല്ലറികളുടെ  പ്രാധാന്യം വലുതാണെന്നും ഫാഷൻ മേഖലയിലും  സിനിമാ രംഗത്തും ഇത്തരം ആഭരങ്ങളുടെ ഉപയോഗം വർധിച്ചു വരികയാണെന്നും സംവിധായകൻ  കെ മധു പറഞ്ഞു. 
 
മുംബൈ പോലുള്ള തിരക്ക് പിടിച്ച നഗരത്തിൽ സുരക്ഷിതമായി എവിടെയും അണിഞ്ഞു കൊണ്ട് നടക്കാമെന്നതാണ് മീനു ഫാഷൻ ജ്വല്ലറികളുടെ പ്രത്യേകതയെന്ന് സാമൂഹിക പ്രവർത്തകയായ രാഖി സുനിൽ പറഞ്ഞു. 
 
വരും തലമുറയ്ക്ക് വേണ്ടിയുള്ള ഒരു ആശയമായാണ്  മീനു മാർട്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതെന്നു  36 മത്തെ ഷോറൂമിനു തുടക്കമിട്ടുകൊണ്ട് മീനു ഗ്രൂപ്പ് ഡയറക്ടർ മോഹൻ നായർ പറഞ്ഞു. 
 
സിനിമക്കും സീരിയലിനും വേണ്ടിയും ആഭരണങ്ങൾ ഡിസൈൻ ചെയ്യുന്നു വെന്നും, കടകളിലൂടെ അല്ലാതെ തന്നെ ഓൺലൈൻ വിപണിയിലൂടെയും ഇന്ന് മീനു മാർട്ടിന്റെ ആഭരണങ്ങൾ ലഭ്യമാക്കുവാനുള്ള സംരംഭങ്ങൾ തുടങ്ങിയെന്നും മോഹൻ പറഞ്ഞു.
 
അർപ്പണബോധവും കഠിനാധ്വാനവുമാണ് യുവ സംരംഭകനായ മോഹനന്റെ വിജയ രഹസ്യമെന്ന് അഡ്വക്കേറ്റ് പദ്മാ ദിവാകരൻ പറഞ്ഞു. 
 
ചടങ്ങിൽ മീനുമാർട്ടിന്റെ ഓൺലൈൻ പോർട്ടലിന്റെ ഉത്ഘടനവും നടന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here