ശ്രീദേവിക്ക്‌ കണ്ണീരോടെ വിട; ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് പതിനായിരങ്ങൾ .

ശ്രീദേവിക്ക്‌ ഇഷ്ടപ്പെട്ട ചുവന്ന കാഞ്ചീപുരം പട്ടു സാരിയും ഇഷ്ടപ്പെട്ട വെളുത്ത പൂക്കൾ കൊണ്ടലങ്കരിച്ച വാഹനവുമാണ് അന്ത്യ യാത്രക്കായി ഒരുക്കിയിരുന്നത്

0
ദുബൈയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്ന ബോളിവുഡ് സൂപ്പർ താരത്തിന്റെ ആകസ്മിക മരണത്തിൽ ഞെട്ടിത്തരിച്ചു സിനിമാലോകവും ആരാധകരും.
മുംബൈയിലെ വസതിയിലും പൊതു ദർശനത്തിനു വച്ചിരുന്ന സെലിബ്രേഷൻ  സ്പോർട്സ് ക്ലബ്ബിലും   ഇന്ത്യൻ സിനിമയിലെ പ്രമുഖരെത്തി സഹപ്രവർത്തകക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
നിയന്ത്രിക്കാൻ കഴിയാത്ത ജനസാഗരമായിരുന്നു രാവിലെ മുതൽ പൊതു ദർശനാം നടന്ന സെലിബ്രേഷൻ സ്പോർട്സ് ക്ലബ്  പരിസരത്തുണ്ടായിരുന്നത്. പല ഘട്ടങ്ങളിലും നിയന്ത്രിക്കാൻ പോലീസ് പാട് പെടുന്നുണ്ടായിരുന്നു.
അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, രേഖ, ഹേമ മാലിനി, ജോൺ എബ്രഹാം, ഐശ്വര്യ റായ്, ദീപിക പദുകോൺ, ജയാ ബച്ചൻ, സുനിൽ ഷെട്ടി, ശക്തി കപൂർ, അനുപം ഖേർ, അജയ് ദേവ്ഗൺ, കജോൾ, രജനികാന്ത്, കമലഹാസൻ, ചിരഞ്ജീവി, നാഗാർജുന, അനിൽ അംബാനി, ടിന അംബാനി, അമർ സിംഗ് കൂടാതെ ആദിത്യ താക്കറെ, രശ്മി താക്കറെ തുടങ്ങിയ പ്രമുഖർ ആദരാജ്ഞലികൾ അർപ്പിക്കാനും സംസ്കാര ചടങ്ങിൽ പങ്കെടുക്കാനും എത്തി
ശ്രീദേവിക്ക്‌ ഇഷ്ടപ്പെട്ട ചുവന്ന കാഞ്ചീപുരം പട്ടു സാരിയും ഇഷ്ടപ്പെട്ട വെളുത്ത പൂക്കൾ കൊണ്ടലങ്കരിച്ച വാഹനവുമാണ്  അന്ത്യ യാത്രക്കായി ഒരുക്കിയിരുന്നത്  സംസ്ഥാന ബഹുമതിയോടെയാണ് രാജ്യം പദ്മശ്രീ നൽകി ആദരിച്ച അഭിനേത്രിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്.
ബോളിവുഡിലെ ഇതര ദക്ഷിണേന്ത്യൻ നായികമാരിൽ നിന്നും വ്യത്യസ്തമായി ധാരാളം സുഹൃത്തുക്കളുള്ള  നടി കൂടിയായിരുന്നു ശ്രീദേവി. വ്യക്ത്തി ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിലും ശ്രീദേവി ഏറെ ശ്രദ്ധ ചെലുത്തിരിയുന്നു. മകൾ ജാൻവിയുടെ  സിനിമ റിലീസിന് ഒരുങ്ങി ഇരിക്കുമ്പോഴാണ് ശ്രീദേവി യാത്രയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here