കേരളാ ഹൌസ് വാടക – അനുകൂല നിലപാടുമായി സർക്കാർ

ലോക കേരള സഭ, സമരസമിതി, വേൾഡ് മലയാളി കൗൺസിൽ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ തുടങ്ങിയ സംഘടനകളാണ് ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നത്

0

നവി മുംബൈയിലെ വാഷി കേരള ഹൗസിന്റെ വർധിപ്പിച്ച വാടക പിന്‍വലിക്കണമെന്ന ആവശ്യം ഉയർന്നതോടെ മുംബൈയിലെ ലോക കേരള സഭാംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടു കാര്യങ്ങൾ അവതരിപ്പിച്ചു. മുംബൈ മലയാളികളുടെ ആവശ്യത്തോട് കേരള സര്‍ക്കാരിന് അനുകൂല നിലപാടണുള്ളതെന്ന് മുഖ്യമന്ത്രിയും ടൂറിസം വകുപ്പു മന്ത്രിയും മുംബൈയില്‍നിന്നുള്ള പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കി.

കാൽപന്തുകളിയുടെ മാസ്മരികത പകർന്നാടിയ മറഡോണ നഗരത്തിൽ നൂതനാനുഭവമായി

മുംബൈയില്‍നിന്നുള്ള ലോക കേരള സഭാംഗങ്ങളായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, കുമാരന്‍ നായര്‍, ഖാദര്‍ ഹാജി, പ്രിന്‍സ് വൈദ്യന്‍, പ്രേമ മേനോന്‍, സമരസമിതി ചെയര്‍മാനും ലോക കേരള സഭാംഗവുമായ ജയപ്രകാശ് പി.ഡി. എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.

കേരളാ ഹൌസിന്റെ പുതുക്കിയ നിരക്കിൽ വിയോജിപ്പ് പ്രകടിപ്പിച്ചു സമരസമിതി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. സമരസമിതി നേതാക്കളായ പവിത്രന്‍ കണ്ണോത്ത്, ടി.എന്‍. ഹരിഹരന്‍, വത്സലന്‍ മൂര്‍ക്കോത്ത്, സതീഷ് കുമാര്‍ എന്നിവരാണ് ടുറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചത്.

സമരസമിതിയുടെയും വേൾഡ് മലയാളി കൗൺസിലിൽ മുംബൈ പ്രൊവിൻസിന്റെയും കത്ത് ലഭിച്ചപ്പോള്‍ മാത്രമാണ് ഇത്തരമൊരു വാടക വര്‍ധന ശ്രദ്ധയില്‍പ്പെടുന്നതെന്നും വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

മധുവും മനോജ് കെ ജയനും മുംബൈയിൽ

 

LEAVE A REPLY

Please enter your comment!
Please enter your name here