പുരസ്‌കാര നിറവിൽ ഏദൻ

ആദ്യ ചിത്രത്തിന് ലഭിച്ച അംഗീകാരത്തിന്റെ ത്രില്ലിൽ മുരളി മട്ടുമ്മൽ

0

മികച്ച രണ്ടാമത്തെ ചിത്രം, മികച്ച ക്യമാറാമാന്‍ തുടങ്ങി നാല് സംസ്ഥാന അവാർഡുകളാണ് കന്നിക്കാർ ഒരുക്കിയ ഏദെൻ എന്ന ചിത്രം വാരിക്കൂട്ടിയത്. മുംബൈ മലയാളിയായ മുരളി മാട്ടുമ്മൽ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. മുരളി നിർമ്മിച്ച് പ്രിയാനന്ദനൻ സംവിധാനം ചെയ്ത പാതിരാക്കാലത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം നിരവധി ഫെസ്റ്റിവൽ വേദികളിലും ഈ ചിത്രം പ്രദര്ശിപ്പിക്കുകയുണ്ടായി. കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ മാവോയിസ്റ്റെന്ന് മുദ്രകുത്തപ്പെടുകയാണ് ജഹനാരയും കൂട്ടുകാരനും. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ്പാതിരാക്കാലത്തിന്റെ പ്രമേയം. നിരാശയ്ക്കും ഭീകരതയ്ക്കും പട്ടിണിയ്ക്കും ഇടയിലൂടെയുളള അന്തമില്ലാത്ത യാത്രയാണ് പ്രിയനന്ദനൻ ഒരുക്കിയ ചിത്രം.

ആദ്യ ചിത്രത്തിന് തന്നെ കൈ നിറയെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ച സന്തോഷത്തിലാണ് മുരളി മാട്ടുമ്മൽ. മുംബൈയിൽ ഔട്ഡോർ പരസ്യരംഗത്തെ പ്രമുഖനായ മുരളി ഇതിനകം ഒരു ഹിന്ദി ഷോർട്ട് ഫിലിം നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നല്ല സിനിമകൾ നിർമ്മിക്കുവാൻ പ്രചോദനം നൽകുന്നതാണ് ഇത്തരം അംഗീകാരങ്ങൾ എന്നായിരുന്നു മുരളിയുടെ ആദ്യ പ്രതികരണം.

പരസ്യ രംഗത്തെ വാതിൽപ്പുറ കാഴ്ചകൾക്കും പ്രചാരണങ്ങൾക്കും വേദിയൊരുക്കി ഈ മേഖലയിൽ പ്രാവീണ്യം നേടിയെങ്കിലും മുരളിയുടെ മനസ്സിൽ സിനിമ ഒരു വലിയ സ്വപ്നം തന്നെയായിരുന്നു. കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമാണ് മുരളിയുടെ സിനിമകളുടെ മുഖമുദ്ര. സഞ്ജു സുരേന്ദ്രനാണ് ഏദെൻറെ സംവിധായകൻ.
സംസ്ഥാന ചലച്ചിത്ര അവാർഡ് തസ്തികകളിൽ ഏദെൻ സ്വന്തമാക്കിയത് :
മികച്ച രണ്ടാമത്തെ കഥാചിത്രം,
മികച്ച തിരക്കഥ(അഡാപ്റ്റേഷൻ) – എസ് ഹരീഷ്, സഞ്ജു സുരേന്ദ്രൻ
മികച്ച ക്യാമറമാൻ – മനേഷ് മാധവൻ,
മികച്ച ശബ്ദമിശ്രണം – പ്രമോദ് തോമസ്,

കോമഡി ഉത്സവത്തിൽ മാറ്റുരച്ചു ആശിഷ് എബ്രഹാം
ഖലീഫയായി വിസ്മയിപ്പിക്കുന്ന പകർന്നാട്ടവുമായി നെടുമുടി വേണു
കാലമറിഞ്ഞ പാതിരാകാലം

LEAVE A REPLY

Please enter your comment!
Please enter your name here