കോമഡി ഉത്സവത്തിൽ മാറ്റുരച്ചു ആശിഷ് എബ്രഹാം

മുംബൈയിലെ കലാ സാംസ്‌കാരിക വേദികൾ കൂടാതെ കൈരളി ടി വിയിൽ പ്രക്ഷേപണം ചെയ്യുന്ന ആംചി മുംബൈയിൽ അല്ല പിന്നെ എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടേയും സുപരിചിതനാണ് ആശിഷ് എബ്രഹാം

0

മുംബൈയിലെ അറിയപ്പെടുന്ന കലാകാരനായ ആശിഷ് അബ്രഹാമിനാണ് ജനപ്രിയ കോമഡി പരിപാടിയായ കോമഡി ഉത്സവത്തിൽ പരിപാടി അവതരിപ്പിക്കുവാനുള്ള അവസരം ലഭിച്ചത് . നിരവധി പ്രവാസി പ്രതിഭകൾക്ക് അവസരമൊരുക്കിയിട്ടുള്ള കോമഡി ഉത്സവത്തിൽ പങ്കെടുക്കുന്ന മുംബൈയിൽ നിന്നുള്ള ആദ്യ മിമിക്രി കലാകാരനാണ് ആശിഷ് എബ്രഹാം. രാഷ്ട്രീയ നേതാക്കളായ ഉമ്മൻ ചാണ്ടിയും , പിണറായി വിജയനും, വി എസ അച്യുതാനന്ദനും മാത്രമല്ല മലയാളത്തിലെ പല സിനിമാ താരങ്ങളും ആശിഷിന്റെ തൊണ്ടയിൽ ഭദ്രമാണ്.

മുംബൈയിലെ കലാ സാംസ്‌കാരിക വേദികൾ കൂടാതെ കൈരളി ടി വിയിൽ പ്രക്ഷേപണം ചെയ്യുന്ന ആംചി മുംബൈയിൽ അല്ല പിന്നെ എന്ന ആക്ഷേപ ഹാസ്യ പരിപാടിയുടെയും സുപരിചിതനാണ് ആശിഷ് എബ്രഹാം. അവതാരകൻ, നാടക നടൻ, മിമിക്രി ആര്ടിസ്റ്, തുടങ്ങി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ആശിഷ് ഇതിനകം ആയിരത്തിലധികം സ്റ്റേജുകൾ പിന്നിട്ട മുംബൈയിലെ അറിയപ്പെടുന്ന അവതാരകൻ കൂടിയാണ്.

എഴുതി വായിക്കാതെ മുഖ്യാതിഥി മുതൽ വേദിയെ അലങ്കരിക്കുന്ന പ്രമുഖരെയെല്ലാം കുറിച്ച് അളന്ന് ചിട്ടപ്പെടുത്തിയ വാക്കുകളിലൂടെ സദസ്സിന് പരിചയപ്പെടുത്താനും, പരിപാടികളെ ചിട്ടയോടെ അവതരിപ്പിക്കുവാനുമുള്ള ആശിഷിന്റെ കഴിവിനെ എൻ പ്രേമചന്ദ്രൻ, ജഗദീഷ്, ആശാ ശരത് തുടങ്ങി നിരവധി പ്രമുഖർ പ്രകീർത്തിച്ചിട്ടുണ്ട്.

 

രാജ്യത്തിൻറെ സാംസ്‌കാരിക ഭൂപടത്തിൽ ഇടം നേടി ‘മഹാരാഷ്ട്ര കേരളാ മഹോത്സവം’
മഴയുടെ സൗന്ദര്യം സംഗീതത്തിലേക്ക് ആവാഹിച്ച് അജയ് സത്യൻ

LEAVE A REPLY

Please enter your comment!
Please enter your name here