കർഷക പ്രതിഷേധ ജാഥ മുംബൈയിലെത്തി

അവകാശ പോരാട്ടങ്ങൾക്ക് പുതിയ ചരിത്രം കുറിച്ചിരിക്കയാണ് മഹാരാഷ്ട്രയിൽ. കർഷക സമരം ഒരു ജനകീയ പ്രക്ഷോഭമായി മാറി കഴിഞ്ഞതിന്റെ സൂചനമായാണ് ചെങ്കടലായി ഒഴുകിയെത്തുന്ന ജന സാഗരം വ്യക്തമാക്കുന്നത്.

0

കര്‍ഷക സമരങ്ങള്‍ക്ക് പുതിയ ചരിത്രം കുറിച്ച് കൊണ്ട് കിസാന്‍സഭയുടെ ലോങ്ങ് മാര്‍ച്ച് പ്രയാണം മുംബൈ നഗരത്തിലെത്തി. ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ അരലക്ഷത്തോളം കര്‍ഷക തൊഴിലാളികളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. 200 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ലോങ്ങ് മാര്‍ച്ച് നാസിക്കില്‍ നിന്നാണ് ആരംഭിച്ചത്. മാര്‍ച്ച് 12ന് മുംബൈയിലാണ് മാര്‍ച്ച് സമാപിക്കുക.

മുംബൈയിൽ കർഷക സമരത്തിന് പിന്തുണയുമായി ശിവസേന, എം എൻ എസ് തുടങ്ങിയ രാഷ്‌ടീയ പാർട്ടികൾ മുന്നോട്ട് വന്നിട്ടുണ്ട്. പൊതുമരാമത്തു വകുപ്പ് മന്ത്രിയും ശിവസേനയുടെ മുതിർന്ന നേതാവുമായ ഏക്നാഥ് ഷിൻഡെ കിസാൻ സഭയുടെ നേതാവ് അജിത് നാവാലെയുമായി ഇന്നലെ സംസാരിച്ചു. സമര പോരാളികളെ സ്വാഗതം ചെയ്ത മന്ത്രി കർഷകരുടെ ആവശ്യങ്ങൾക്ക് പൂർണമായ പിന്തുണ വാഗ്ദാനം ചെയ്തു.

ഇന്ന് രാവിലെ 11 മണിക്ക് ഈസ്റ്റേൺ എക്സ്പ്രസ്സ് ഹൈവേയ്ക്കടുത്ത് വിക്രോളി ഈസ്റ്റിൽ കണ്ണംവാർ നഗറിൽ മുംബൈയുടെ സ്വീകരണം ഏറ്റു വാങ്ങും. എക്സ്പ്രസ്സ് വേയിൽ പ്രക്ഷോഭായാത്രക്ക് വഴിയൊരുക്കി മോട്ടോർ വാഹങ്ങക്കായി പ്രത്യേക ട്രാഫിക് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

അവകാശ പോരാട്ടങ്ങൾക്ക് പുതിയ ചരിത്രം കുറിച്ചിരിക്കയാണ് മഹാരാഷ്ട്രയിൽ. കർഷക സമരം ഒരു ജനകീയ പ്രക്ഷോഭമായി മാറി കഴിഞ്ഞതിന്റെ സൂചനമായാണ് ചെങ്കടലായി ഒഴുകിയെത്തുന്ന ജന സാഗരം വ്യക്തമാക്കുന്നത്.

സ്ത്രീകളും മുതിർന്നവരുമടങ്ങുന്ന അമ്പതിനായിരത്തോളം സമര പോരാളികളാണ് ജീവിക്കാനുള്ള അവകാശത്തിനായി മന്ത്രാലയ ലക്ഷ്യമാക്കി നടന്നടുക്കുന്നത്. സർക്കാരിന്റെ വഞ്ചനാ നടപടികൾക്കെതിരെയുള്ള സമര പോരാട്ടത്തിനാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ ചെങ്കൊടി കൈയ്യിലേന്തി ഇറങ്ങി തിരിച്ചിരിക്കുന്നത് . ദിവസേന ആയിരക്കണക്കിന് കർഷകരാണ് പണിയെടുത്ത് ജീവിക്കാനുള്ള ഈ പോരാട്ട സമരത്തിൽ അണി ചേരുന്നത്. നാളെ മുംബൈ നഗരത്തിൽ എത്തുന്നതോടെ ഒരു ലക്ഷത്തോളം പേർ സമരത്തിന്റെ ഭാഗമാകുമെന്നാണ് സംഘാടകർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here