പകർപ്പവകാശത്തെ ചോദ്യം ചെയ്ത് അമിതാഭ് ബച്ചൻ

പിതാവ് ഹരിവംശ് റായ് ബച്ചന്റെ കവിതകളും സാഹിത്യ സൃഷ്ടികളും പകർപ്പവകാശ നിയമത്തിന്റെ ചട്ടക്കൂടിൽ പൊതു സ്വത്തായി മാറുന്നതിനെയാണ് അമിതാബ് ബച്ചൻ ചോദ്യം ചെയുന്നത്

0

ഇന്ത്യൻ പകർപ്പവകാശ നിയമത്തെ നിശിതമായി വിമർശിച്ചു സൂപ്പർ താരം അമിതാഭ് ബച്ചൻ രംഗത്തു. പൈതൃകമായി ലഭിച്ച വസ്തുക്കൾ എങ്ങിനെ പൊതു സ്വത്തായി മാറുമെന്നും സാഹിത്യ സൃഷ്ടിയുടെ ഉടമസ്ഥാവകാശം 60 വർഷത്തിന് ശേഷം പൊതുസ്വത്തായി മാറുന്നതിന്റെ ന്യായം എന്തെന്നും ബിഗ് ബി ചോദിക്കുന്നു. ഒരു വ്യക്തിയുടെ കലാപരമോ സാഹിത്യപരമോ ആയ സൃഷ്ടിയുടെ അവകാശം അയാളുടെ മരണ ശേഷം നിശ്ചിത കാലവുധി കഴിഞ്ഞാൽ പിൻ തലമുറക്കാർക്ക് അവകാശപ്പെടാൻ കഴിയില്ലെന്നതാണ് അമിതാഭിനെ ചൊടിപ്പിച്ചിരിക്കുന്നത്.

പിതാവ് ഹരിവംശ് റായ് ബച്ചന്റെ കവിതകളും സാഹിത്യ സൃഷ്ടികളും പകർപ്പവകാശ നിയമത്തിന്റെ ചട്ടക്കൂടിൽ പൊതു സ്വത്തായി മാറുന്നതിനെയാണ് അമിതാബ് ബച്ചൻ ചോദ്യം ചെയുന്നത്. തന്റെ പിതാവിന്റെ കലാപരമായ സൃഷ്ടികൾ ബച്ചൻ കുടുംബത്തിന്റെ സ്വത്താണെന്നും അമിതാബ് ബച്ചൻ തന്റെ ബ്ലോഗിലൂടെ വെളിപ്പെടുത്തി. പകർപ്പവകാശ നിയമം ശുദ്ധ അസംബന്ധമാണെന്നും ബോളിവുഡിലെ ഒരു കാലത്തെ രോഷാകുലനായ നായകൻ വ്യക്തമാക്കി.

അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ് റായ് ബച്ചന്‍ 2003-ലും അമ്മ തേജി ബച്ചന്‍ 2007-ലുമാണ് അന്തരിച്ചത്. 75 -കാരനായ ബിഗ് ബി നിരന്തരമായി ബ്ളോഗ് എഴുതുകയും തന്റെ അഭിപ്രായങ്ങളും ആശയങ്ങളും സമൂഹവുമായി പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്. ആത്മകഥ എഴുതാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ബച്ചന്‍ താത്പര്യമുള്ളവര്‍ക്ക് തന്റെ ജീവചരിത്രം എഴുതാന്‍ സ്വാതന്ത്രം ഉണ്ടായിരിക്കുമെന്നും ആ ഉദ്യമത്തെ താന്‍ ബഹുമാനിക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി പറയുകയുണ്ടായി

ഗോൾഡൻ വോയ്‌സ് ഗായിക ദേവികാ അഴകേശന് ജപ്പാനിൽ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here