ശ്രീനാരായണ മന്ദിര സമിതി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു.

മന്ദിര സമിതി സെമിനാർ ഹാളിൽ വച്ച് മാർച്ച് 25 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ നടക്കുന്ന സെമിനാറിൽ നഗരത്തിലെ അഞ്ചു പ്രശസ്തരായ ഡോക്ടർമാർ പങ്കെടുക്കും

0

മുംബൈയിലെ ചെമ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ ക്യാൻസറും സമൂഹവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. സാമൂഹിക പ്രതിബദ്ധയുടെ ഭാഗമായി ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് നടത്തുന്ന സെമിനാറിൽ നഗരത്തിലെ അഞ്ചു പ്രശസ്തരായ ഡോക്ടർമാർ പങ്കെടുക്കും. ശ്രീനാരായണ മന്ദിര സമിതി സെമിനാർ ഹാളിൽ വച്ച് മാർച്ച് 25 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ ആയിരിക്കും സെമിനാർ .

ഡോ. ശൈലേഷ് ശ്രീഖണ്ടെ നയിക്കുന്ന സെമിനാറിൽ ക്യാൻസറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഡോ ശലാക്ക ജോഷി, ഡോ വിക്രം ചൗധരി, ഡോ ശ്വേത റായ് , ഡോ മനീഷ് ഭണ്ഡാരി എന്നിവർ സംസാരിക്കും. ക്യാൻസർ രോഗ സംബന്ധമായ എല്ലാ സംശയങ്ങളും ദൂരീകരിക്കാൻ സഹായിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും ബന്ധപ്പെടുക. ഓ.കെ പ്രസാദ് ( 9869502555 )

പുതുതലമുറയെ നേർ വഴിക്കു നയിക്കേണ്ടത് സ്ത്രീകളുടെ കടമ.
അതിരുകള്‍ ഇല്ലാത്ത മലയാണ്മ

LEAVE A REPLY

Please enter your comment!
Please enter your name here