മാതൃകയായി ബാലാജി ഗാർഡൻ

ഏറ്റവും ശുചിത്വമുള്ള സൊസൈറ്റിക്കുള്ള കെ.ഡി.എം.സി.യുടെ അവാര്‍ഡും ബാലാജി ഗാർഡന് സ്വന്തം.

0

വീടും പരിസരവും വൃത്തിയായും പ്ലാസ്റ്റിക് മുക്തമായും സൂക്ഷിച്ചാണ് മുംബൈയിലെ രണ്ടായിരത്തോളം പേർ താമസിക്കുന്ന താമസ സമുച്ചയം സമൂഹത്തിനു മാതൃകയാകുന്നത്‌.

എല്ലാ മാലിന്യവും തള്ളാന്‍ കോര്‍പ്പറേഷന് ആവശ്യത്തിന് സ്ഥലമില്ലാതെ വലയുമ്പോൾ സ്വന്തമായി വേസ്റ്റ് മാനേജ്‌മന്റ് സംവിധാനമൊരുക്കി സമൂഹത്തിന് നന്മയുടെ സന്ദേശം പകർന്നാടുകയാണ് ഈ സൊസൈറ്റി..

ഏറ്റവും ശുചിത്വമുള്ള സൊസൈറ്റിക്കുള്ള കെ.ഡി.എം.സി.യുടെ അവാര്‍ഡും ബാലാജി ഗാർഡൻ സ്വന്തമാക്കിയിട്ടുണ്ട്.

യാന്ത്രിക നഗരത്തിൽ തിരക്ക് പിടിച്ച ജീവിത ശൈലി നയിക്കുമ്പോഴും ജീവിക്കുന്ന ചുറ്റുപാടിനെ പരിസ്ഥിതി സൗഹൃദമായി കാത്തു സൂക്ഷിക്കാൻ ബാലാജിയിലെ താമസക്കാർ സമയം കണ്ടെത്തുന്നു.

ബാലാജി ഗാര്‍ഡനില്‍ വെള്ളത്തിന്റെ ഉപയോഗവും പ്രായോഗികമായ സംവിധാനത്തിലൂടെയാണ്. അടുക്കളയില്‍നിന്നും കുളിമുറിയില്‍നിന്നും വരുന്ന മലിന ജലത്തെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ശുദ്ധീകരിച്ച ശേഷം കെട്ടിടത്തിന് മുകളിലുള്ള പ്രത്യേക ടാങ്കിലേക്കെത്തിക്കുന്നു. ഈ വെള്ളമാണ് കക്കൂസിലെ ഫ്‌ളഷ് ടാങ്കിലെത്തുന്നതും ചെടികൾ നനക്കാൻ ഉപയോഗിക്കുന്നതും

Watch Special Report in AMCHI MUMBAI on Saturday @ 9.30 pm in PEOPLE TV

മയിൽ‌പീലി –  കാവ്യാലാപന റിയാലിറ്റി ഷോ കൈരളി ടി വിയിൽ

ഗോൾഡൻ വോയ്‌സ് ഗായിക ദേവികാ അഴകേശന് ജപ്പാനിൽ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here