Come back Specialist ശ്വേത

ചിത്രസംയോജനത്തിൽ ബോളിവുഡിലെ വനിതാ സാന്നിധ്യമായി മലയാളി ശ്രദ്ധ നേടുന്നു

0

ദൃശ്യ സംയോജനങ്ങളിലൂടെ പ്രേക്ഷകരിൽ വിസ്മയങ്ങളുടെ നൂതനാനുഭവങ്ങൾ സൃഷ്ടിച്ച ശ്വേത വെങ്കട്ട് മാത്യു ഈ മേഖലയിലെ പെൺ സാന്നിധ്യമാണ് . തിളങ്ങുന്നത് . കഥയുടെ കാണാപ്പുറങ്ങൾ കൈവിരൽ തുമ്പിലൂടെ ആവിഷ്ക്കരിച്ച് വളരെ സൂക്ഷ്മമായി ചെയ്യേണ്ട ഒരു പ്രക്രിയയാണ് ചിത്രസംയോജനം. പ്രേക്ഷക മനസ്സുകളിൽ സംയോജന വസന്തം വിരിയിച്ച പ്രതിഭയാണ് ശ്വേത പരസ്യ രംഗത്ത് നിന്നാണ് ബോളിവുഡ് സിനിമയിലേക്ക് ചുവടു വക്കുന്നത്.

സൂപ്പർമാൻ ഓഫ് മാലേഗാവ് എന്ന ചിത്രത്തിലൂടെ ചിത്രസംയോജനത്തിന് പുതിയ മാനങ്ങൾ കണ്ടെത്തിയ ശ്വേതാ തൃശ്ശൂർ സ്വദേശി വെങ്കിടാചലത്തിന്റെ മകളാണ്. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ ശ്വേത ലവ് സ്റ്റോറി മുതൽ ക്രൈം സ്റ്റോറി വരെയുള്ള വ്യത്യസ്ത സിനിമകൾക്കായി മാന്ത്രിക വിരലുകൾ ചലിപ്പിച്ചിട്ടുണ്ട്.

ശ്വേതയുടെ ഏറ്റവും പുതിയ ചിത്രമാണ് റാണി മുഖർജിയുടെ ഹിച്ച്കി. മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം ബോളിവുഡ് താരം റാണി മുഖര്‍ജി തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ഹിച്ച്കി

തികച്ചും യാദൃശ്ചികമായാണ് എഡിറ്റിംഗ് രംഗത്തേക്ക് വന്നതെങ്കിലും മനസ്സിൽ എന്നും സിനിമ ഉണ്ടായിരുന്നുവെന്ന് ശ്വേത പറയുന്നു. സിനിമകൾ കാണുമ്പോൾ തന്നെ കൂടുതൽ ആകർഷിച്ചിരുന്നത് ചിത്രത്തിന്റെ സാങ്കേതിക മേഖലയാണെന്നും അത് കൊണ്ട് തന്നെ ചിത്രം കണ്ടു കഴിഞ്ഞാൽ പലപ്പോഴും അതിലെ തെറ്റുകളും അബദ്ധങ്ങളും തന്നെ നിരന്തരം വേട്ടയാടാറുണ്ടെന്നും ശ്വേത പറയുന്നു.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ഉടൻ ഒരു സ്റ്റുഡിയോയിൽ ചേർന്ന് എഡിറ്റിംഗ് ജോലികൾ ചെയ്യുവാൻ തുടങ്ങി. ഏതാണ്ട് ഏഴു വർഷത്തോളം ഇവിടെ പരസ്യ ചിത്രങ്ങളിൽ വ്യാപൃതയായി കഴിഞ്ഞു കൂടി. ഇതിനിടയിലാണ് ഒരു ഡോക്യുമെന്ററി ചെയ്യുവാൻ അവസരം ലഭിച്ചത്. അതായിരുന്നു സൂപ്പർമാൻ ഓഫ് മാലേഗാവ്. ഡോക്യുമെന്ററി ശ്രദ്ധിക്കപ്പെട്ടതോടെ രണ്ടു സിനിമകൾ ചെയ്യാനുള്ള അവസരവും തന്നെ തേടിയെത്തി. അതൊരു വലിയ തുടക്കമായിരുന്നു.

മാലേഗാവിലെ സൂപ്പർമാൻ വലിയൊരു അനുഭവമായിരുന്നുവെന്ന് ശ്വേത സാക്ഷ്യപ്പെടുത്തി. 52 മിനുട്ടു ദൈർഘ്യമുള്ള ചിത്രത്തിനായി ഏതാണ്ട് 300 മണിക്കൂറാണ് ചിത്രീകരിച്ചത്. ആത്മാവ് നഷ്ടപ്പെടാതെ ചിത്രത്തെ സമയപരിധിയിൽ കൊണ്ട് വരുവാനുള്ള പ്രയത്നം വലിയ വെല്ലുവിളിയായിരുന്നുവെന്നാണ് ശ്വേത പറഞ്ഞത്.

ശ്വേതയുടെ ഏറ്റവും പുതിയ ചിത്രമാണ് റാണി മുഖർജിയുടെ ഹിച്ച്കി. മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം ബോളിവുഡ് താരം റാണി മുഖര്‍ജി തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ഹിച്ച്കി. ടൂററ്റ് സിന്‍ഡ്രം എന്ന സംസാര വൈകല്യമുള്ള സ്ത്രീയായാണ് റാണി വേഷമിടുന്നത്. അധ്യാപികയാവുക എന്ന ജന്മലക്ഷ്യത്തിനായി വൈകല്യങ്ങളോട് പൊരുതുന്ന നൈന മാഥൂര്‍ എന്ന കഥാപാത്രത്തെ തന്മയത്തമായി പകർന്നാടുന്ന റാണിയുടെ മാനറിസങ്ങൾ ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറൽ ആയി കഴിഞ്ഞു. കുസൃതികളായ 14 വിദ്യാര്‍ത്ഥികളടങ്ങുന്ന ഒരു ക്ലാസിന്റെ ചുമതല ലഭിക്കുന്ന കഥാപാത്രം കടന്നുപോകുന്ന സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. പുറത്തിറങ്ങി അഞ്ച് മണിക്കൂറിനകം എട്ട് ലക്ഷം പേര്‍ ട്രെയ്‌ലര്‍ യൂട്യൂബില്‍ മാത്രം കണ്ടു കഴിഞ്ഞു.

ശ്വേത ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാണി മുഖർജി നായികയായ ഹിച്ച്കി. തന്റെ അടുത്ത ചിത്രത്തിലെ നായിക കരിഷ്മ കപൂറാണ്. ഒരു നീണ്ട ഇടവേളക്കും വിവാഹ മോചനത്തിനും ശേഷം കരിഷ്മ സിൽവർ സ്‌ക്രീനിക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ശ്വേതയുടെ എഡിറ്റിംഗിനായി ഒരുങ്ങികൊണ്ടിരിക്കുന്നത്. ബോളിവുഡിൽ തിരിച്ചു വരവിന്റെ സ്പെഷ്യലിസ്റ് ആയി മാറിയിരിക്കയാണ് ശ്വേതാ വെങ്കട്ട് മാത്യു.

അച്ഛന്റെയും അമ്മയുടെയും ഫോട്ടോകൾ പരസ്യത്തിനായി ഉപയോഗിക്കേണ്ട എന്നാണ് തോന്നുന്നത്. പ്രൊജക്റ്റ് പുരോഗമിക്കുമ്പോൾ അവരുടെ പേരിൽ ഒരു നല്ല സ്മാരകം നമുക്ക് ഉണ്ടാക്കാം
____________________________________________________
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here