പൂരപ്പൊലിമയോടെ മഹാരാഷ്ട്ര തൃശൂർ കൂട്ടായ്മ

ആയിരം വർണ്ണ കുടകൾ കണ്ടാവേശം കൊണ്ടവർ ഒരു കുടക്കീഴിൽ അണി നിരക്കുന്നു . .

0

മുംബൈയിൽ മഹാരാഷ്ട്ര തൃശൂർ കൂട്ടായ്മക്ക് തുടക്കം കുറിച്ചു . കുടമാറ്റവും വെടിക്കെട്ടും തേക്കിൻ കാടിന്റെ മേളാവേശങ്ങളും നെഞ്ചിലേറ്റിയ തൃശൂരിന്റെ മക്കൾ പ്രവാസഭൂവിൽ ഒരു കുടക്കീഴിൽ ഒത്തുകൂടി . പൂരങ്ങളെയും പള്ളി പെരുന്നാളുകളെയും പുലിക്കളിയെയും സ്വന്തം അഹങ്കാരമായി കാണുന്ന മലയാളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തു നിന്നും കുടിയേറിയർക്ക് പരസ്പരം അറിയുവാനും വിശേഷങ്ങൾ പങ്കുവയ്ക്കാനായുമുള്ള ഒരു വേദിയായിരിക്കും മഹാരാഷ്ട്ര തൃശൂർ കൂട്ടായ്മയെന്ന് പ്രസിഡന്റ് ഇ .പി . വാസു പറഞ്ഞു . ജന്മനാടിന്റെ സംസ്കാരത്തെ പുത്തൻ തലമുറയ്ക്ക് പകർന്നു നൽകുവാനും അതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും ഈ കൂട്ടായ്മയുടെ പ്രവർത്തന ലക്ഷ്യങ്ങളായിരിക്കുമെന്നും വാസു കൂട്ടി ചേർത്തു .

ചരിത്രപ്രേമികളുടെ ഇഷ്ടനാട് .. തൃശൂർ

സുനിൽകുമാർ, ഗോവിന്ദൻകുട്ടി, കുന്നം വിഷ്ണു, സുധീഷ് കുമാർ, ടി ആർ ചന്ദ്രൻ, ടി കെ സുരേന്ദ്രൻ, രവീന്ദ്രനാഥ്, ആന്റണി, പീറ്റർ, വിൽ‌സൺ, സത്യൻ നബ്രത്ത്, കേശവൻ, ബിജേഷ് കെ ആർ, ഡോ ജയശ്രീ മേനോൻ, വിജയൻ നായർ, രവികുമാർ നബ്രത്ത്, രാജ്‌കുമാർ വി, ബിജു രാമൻ, പ്രേംലാൽ, ശശികല വി, സതീശൻ മേനോൻ, എ ജി നായർ, പി രാമകൃഷ്ണൻ, പി സുരേന്ദ്രൻ, മധു നായർ, സുനിൽ ടി വി, സിന്ധു നായർ, സുനിൽ ടി വി, ജയശങ്കർ എം, സുധീർ വെള്ളാട്ട്, തുടങ്ങിയവരാണ് ഭാരവാഹികൾ.

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന തൃശൂർ സ്വദേശികളുടെ യോഗം വിളിച്ചു കൂട്ടി സംഘടനയെ വിപുലീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.
________________________________
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
ചരിത്രം കുറിച്ച് കുറൂരമ്മ

LEAVE A REPLY

Please enter your comment!
Please enter your name here