നീരാളിയിലൂടെ തിരിച്ചു വരുന്ന നാദിയ മൊയ്തു

മോഹൻലാലും നാദിയായും 33 വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മുംബൈ പശ്ചാത്തലത്തിൽ നിർമ്മിച്ച നീരാളി.

0

ഗൾഫ് വ്യവസായി സന്തോഷ് ടി കുരുവിള മലയാളത്തിൽ സ്വതന്ത്രമായി നിർമിക്കുന്ന ആദ്യ ചിത്രമാണ് നീരാളി. ബോളിവുഡ് സംവിധായകൻ ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് മോഹൻലാൽ നായകനാകുന്ന നീരാളി. മോഹൻലാലിന് നായികയായി എത്തുന്നത് മുംബൈ മലയാളി കൂടിയായ നാദിയ മൊയ്ദു ആണ്. കൂടാതെ നിരവധി സാങ്കേതിക വിദഗ്ധരും മുംബൈക്കാരാണ് എന്ന പ്രത്യേകതയും നീരാളിക്കുണ്ട്. മുംബൈ മലയാളി ഗായകൻ പ്രേംകുമാറൂം  ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ഈ ചിത്രത്തിൽ ചെയ്യുന്നത്.

നീരാളിയുടെ ആർട്ട് വർക്കിനും കമ്പ്യൂട്ടർ ഗ്രാഫിക്സിനുമായി 2 കോടിയാണ് ബഡ്ജറ്റ്. മുഴുവൻ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും മുംബൈയിൽ നിന്നാണ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹൻലാലും, സുരാജ് വെഞ്ഞാറന്മൂടും മൂന്നാഴ്ചയോളം മുംബൈ നഗരത്തിലുണ്ടായിരുന്നു. ബോളിവുഡിൽ നിന്നുമുള്ള മികച്ച സാങ്കേതിക വിദഗ്ദരെ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാകും നീരാളി. മോഹൻലാലും നാദിയായും 33 വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭൂരിഭാഗവും മഹാനഗരത്തിൽ വച്ച് ചിത്രീകരിച്ച ഈ മോഹൻലാൽ ചിത്രം. മുംബൈ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ് നൽകിയ ഏക സൗത്ത് ഇന്ത്യൻ സ്റ്റാർ കൂടിയാണ് മോഹൻലാൽ.

വീരപ്പ എന്നു പേരുള്ള തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന ആളുടെ വേഷത്തിൽ ആണ് സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിൽ എത്തുന്നത്. ദിലീപ് പോത്തൻ ആദ്യമായി മോഹൻലാലിന് ഒപ്പം അഭിനയിക്കുന്ന ചിത്രം കൂടി എന്ന പ്രത്യേകതയും ഉണ്ട്. ബിനീഷ് കോടിയേരി, സന്ദീപ് നാരായൺ എന്നിവരും ചിത്രത്തിലുണ്ട്. സണ്ണി എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്, രത്നങ്ങളെ കുറിച്ച് പഠിക്കുന്ന ജെമൊളജിസ്റ് ആണ് മോഹൻലാൽ അവതരിപ്പിക്കുന്ന സണ്ണി, വലിയ കോപ്പറേറ്റുകളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ആൾ. ലോകത്ത് എവിടെയും സഞ്ചരിക്കുന്ന ഇയാൾ തൊഴിലിൽ ഏറെ സമർത്ഥനാണ്.

ഭാര്യ മോളിക്കുട്ടിയുടെ വേഷത്തിൽ നാദിയ ചിത്രത്തിൽ എത്തുന്നത്. എത്ര തിരക്കിലും കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് സണ്ണി. ഒരു യാത്രയിൽ ഉണ്ടാകുന്ന അപകടവും തുടർന്നുള്ള പ്രശ്നങ്ങളും ആണ് ചിത്രം ചർച്ച ചെയ്യുന്നത്. അഡ്വെഞ്ചരസ് ഗണത്തിൽ പെടുന്ന ചിത്രം ആണെന്ന് സംവിധായകൻ അജോയ് വർമ്മ ആംചി മുംബൈയോട് പറഞ്ഞു. ഹരിഹർപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിന് ശേഷം ഫ്യുഷൻ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് നീരാളി. ചിത്രത്തിന് വേണ്ടി മോഹൻലാൽ ഒരു ഗാനവും പാടുന്നുണ്ട്. ജൂണിൽ പെരുന്നാൾ റിലീസ് ആയി ആണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ലാലേട്ടൻ അല്ലാതെ മറ്റാർക്കും ഈ കഥാപാത്രം ചെയ്യാൻ കഴിയില്ല എന്നാണ് അജോയ് വർമ്മ വിശേഷിപ്പിച്ചത്.
_____________________________________
മുംബൈയിലും ചക്കയ്ക്ക് ഗമ കൂടി !!
നീരാളിയിൽ മോഹൻലാലിനൊപ്പം മുംബൈ മലയാളി ഗായകനും
മുംബൈയിലെ ആരാധകരെ വിസ്മയിപ്പിച്ചു മോഹൻലാൽ
അല്ല പിന്നെ’ അഭിനേതാക്കൾക്ക് അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here