മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും

മലയാളത്തിന്റെ കവിത്രയങ്ങളുടെ കവിതകൾ ആലപിച്ചു  മത്സരാർത്ഥികൾ നഷ്ടപ്പെട്ട  ഗതകാലങ്ങളിലേക്ക് അനുവാചകനെ കൈപിടിച്ച് നടത്തി .

0

ഏപ്രിൽ 1st ഞായറാഴ്ച. മുംബൈ നഗരം  യേശുവിന്റെ  ഉയിർത്തെഴുന്നേൽപ്പിന്റെ  ആഘോഷങ്ങളിൽ അലിയുമ്പോൾ മറ്റൊരു ഉയിർത്തെഴുന്നേൽപ്പിനു  കൂടി നഗരം  സാക്ഷ്യം  വഹിക്കുകയായിരുന്നു, കവിതയുടെ  സർഗ്ഗഭാവനകൾ  തീർത്ത  നറു  വസന്തം.

മനസ്സിൽ ഒളിപ്പിച്ച കവിതയുടെ  മയിൽ‌പ്പീലി  പൊട്ടുകളുമായാണ്   മത്സരാർത്ഥികൾ  പൻവേൽ  ബൽവന്ത്ഫഡ്‌കെ ഹാളിലെത്തിയത് . അവരിൽ പത്തു  വയസ്സ് മുതൽ  നാല്പതു വയസ്സ് വരെ  പ്രായമുള്ളവരുണ്ടായിരുന്നു. കല്ലും പതിരും  വേർ തിരിക്കാത്ത  പ്രവാസ മലയാളത്തിന്റെ   തല്ലിപ്പഴുപ്പിച്ച  ചൊൽകവിതകൾ  എന്ന മുൻ വിധിയോടെ എത്തിയ കേരളത്തിൽ നിന്നുള്ള വിധി കർത്താക്കൾക്കു മുന്നിൽ ഉച്ചാരണത്തിലും ഈണത്തിലും കവിതയുടെ വൈകാരിക ഭാവങ്ങൾ തന്മയത്തത്തോടെ അവതരിപ്പിച്ച്  മത്സരാർത്ഥികൾ  മാറ്റുരച്ചപ്പോൾ  മലയാളത്തിന്റെ  കവിശ്രേഷ്ഠരെ   അവരുടെ പ്രകടനം  അക്ഷരാർത്ഥത്തിൽ    അത്ഭുതപരതന്ത്രരാക്കി. ഓരോ കവിതയും സമാനതകളില്ലാത്ത  കാവ്യ സംഗീതം  തീർത്ത്  ആസ്വാദക  മനസുകളിൽ കുളിൽ മഴയായി പെയ്തിറങ്ങി .  കേട്ട് പഠിച്ച മാതൃഭാഷയിൽ കവിതയുടെ വസന്തങ്ങൾ  വേദിയിൽ  പൂത്തുലഞ്ഞാടിയപ്പോൾ  വിധികർത്താക്കൾക്ക് വിജയികളെ  നിർണ്ണയിക്കുക  ഒരു  വെല്ലുവിളിയായി തീർന്നു. മലയാളത്തിന്റെ കവിത്രയങ്ങളായ  വള്ളത്തോൾ ഉള്ളൂർ കുമാരനാശാൻ  കവിതകൾ മത്സരാർത്ഥികൾ ആലപിച്ചപ്പോൾ നഷ്ടപ്പെട്ട ഒരു പൂക്കാലംതിരിച്ചു വന്നതുപോലെ അത്  ഗതകാലങ്ങളിലേക്ക് അനുവാചകനെ കൈപിടിച്ച് നടത്തി.

ജൂലിയ മേരി ജെയിംസ് – ബോയ്‌സർ, സൂര്യാ മുരളീധരൻ – നല്ലസോപ്പാറ, ബീന കെ മേനോൻ – നല്ലൊസപ്പാറ, കീർത്തന ഉണ്ണികൃഷ്ണൻ – വസായ്, അർച്ചന സി നായർ – ഡോംബിവലി, സിദ്ധിജാ രമേശ് – താനെ, അഞ്ജലി ശശിധരൻ – പൻവേൽ, ശ്യാംലാൽ – നെരൂൾ, ശ്രുതി – അബർനാഥ്, ആയുഷ് രാഘവൻ – സാന്താക്രൂസ്, ദേവികാ എസ് നായർ – ബോയ്‌സർ, വിഷ്ണു ഭട്ടതിരിപ്പാട് – കല്യാൺ, നവ്യാ രാകേഷ് – മീരാ റോഡ് , ഫിറോസ് – സീവുഡ്, അശ്വതി മോഹൻ – ഐരോളി, നിഖിൽ പ്രസാദ് നായർ – ബേലാപ്പൂർ, വിനീത് എൻ – ഡോംബിവ്‌ലി , സ്നേഹ പ്രകാശൻ – ഡോംബിവ്‌ലി എന്നിവരായിരുന്നു മയിൽ‌പീലി കാവ്യാലാപന മത്സരത്തിൽ മാറ്റുരച്ചത്.

കേരളത്തിൽ നിന്നെത്തിയ പ്രഗത്ഭ കവികളായ പി രാമൻ, രാജീവ് കാറൽമണ്ണ, ബാബു മുണ്ടൂർ എന്നിവരായിരുന്നു വിധി കർത്താക്കൾ. ഒന്നിനൊന്ന് മെച്ചപ്പെട്ട ആലാപന മികവ് പുലർത്തിയ മത്സരാർഥികൾ തങ്ങളെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചുവെന്നും മലയാളം കേട്ടറിവിലൂടെ സ്വായത്തമാക്കിയ കുട്ടികളിൽ നിന്നും ഇത്തരമൊരു കഴിവ് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മത്സരത്തിന് മുൻപ് നെരൂൾ ഗുരുദേവഗിരിയിൽ വച്ച് നടന്ന പ്രത്യേക പരിശീലനകളരി നയിച്ച എം ഡി ദാസും മുംബൈയിലെ പ്രതിഭകളുടെ കഴിവിനെ പ്രകീർത്തിച്ചു

രാവിലെ പത്തിന് ആരംഭിച്ച മത്സരം ഒരു വേള പോലും വിരസമാകാത്ത ആലാപന മികവും കവിതാസ്വാദനത്തിന്റെ പൂർണത കൈവരിച്ചു നടത്തിയ വിശകലനങ്ങളും ഓരോ അനുവാചകനും അറിവിന്റെയും ആസ്വാദനത്തിന്റെയും പുതിയ ലോകം തുറന്നിടുകയായിരുന്നു.

 

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ടി എൻ ഹരിഹരൻ, സുനിൽകുമാർ, സുധീഷ് കുമാർ, എൻ എസ് സലിംകുമാർ, ഓ കെ പ്രസാദ്, എം പി അജയ് കുമാർ, എം സി സണ്ണി, എം ജെ ഉണ്ണിത്താൻ, സതീഷ് കുമാർ, സുമ രാമചന്ദ്രൻ, പി ഡി ജയപ്രകാശ്, രാമചന്ദ്രൻ മഞ്ചറമ്പത്ത്, ദീപക് പച്ച, അനിൽ പ്രകാശ്, ശശി ദാമോദരൻ, എം കെ നവാസ്, മനോജ്‌ മാളവിക, സണ്ണി തോമസ്, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, ബിന്ദു പ്രസാദ്, ഡോ സജീവ് നായർ, വത്സൻ മൂർക്കോത്ത്, അജിത വത്സൻ, മധു നമ്പ്യാർ, രാഖി സുനിൽ, രവീന്ദ്ര നാഥ്, എൽ എൻ വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു

ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

സുമ രാമചന്ദ്രൻ, ആശിഷ് എബ്രഹാം എന്നിവർ ചേർന്നായിരുന്നു ഏകോപനം. നെരൂൾ ഗുരുദേവഗിരിയിൽ വച്ച് നടന്ന പ്രത്യേക പരിശീലനകളരിയിൽ എം ഡി ദാസും പടുതോൾ വാസുദേവൻ നമ്പൂതിരിപ്പാട്, , സി പി കൃഷ്ണകുമാർ എന്നിവർ ചേർന്ന് മത്സരാർത്ഥികൾക്ക് കവിതകളെ കുറിച്ചും കാവ്യാലാപനത്തിൽ ശ്രദ്ധിക്കേണ്ട സംഗതികളെ കുറിച്ചും സംവദിച്ചു.
_________________________________
കവിതയിൽ പീലി വിടർത്തി മത്സരാർഥികൾ.
നീരാളിയിലൂടെ തിരിച്ചു വരുന്ന നാദിയ മൊയ്തു
ബാലചന്ദ്രൻ ചുള്ളിക്കാടിനെതിരെ  മുരുകൻ കാട്ടാക്കട;
മുംബൈയിലെ പ്രമുഖരും പ്രതികരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here