കവിതയിൽ പീലി വിടർത്തി മത്സരാർഥികൾ.

മുംബൈയിലെ പ്രതിഭകളുടെ പ്രകടനങ്ങൾ വിസ്മയിപ്പിച്ചുവെന്നു വിധി കർത്താക്കൾ

2

മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന 10 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായമുള്ള മത്സരാർഥികളാണ് നഗരത്തിലെ ആദ്യ ടെലിവിഷൻ കാവ്യാലാപന മത്സരത്തിൽ മാറ്റുരച്ചത്. കേരളത്തിൽ നിന്നെത്തിയ പ്രഗത്ഭ കവികളായ പി രാമൻ, രാജീവ് കാറൽമണ്ണ, ബാബു മുണ്ടൂർ എന്നിവരായിരുന്നു വിധി കർത്താക്കൾ. ഒന്നിനൊന്ന് മെച്ചപ്പെട്ട ആലാപന മികവ് പുലർത്തിയ മത്സരാർഥികൾ തങ്ങളെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചുവെന്നും മലയാളം കേട്ടറിവിലൂടെ സ്വായത്തമാക്കിയ കുട്ടികളിൽ നിന്നും ഇത്തരമൊരു കഴിവ് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.

മത്സരത്തിന് മുൻപ് നെരൂൾ ഗുരുദേവഗിരിയിൽ വച്ച് നടന്ന പ്രത്യേക പരിശീലനകളരി നയിച്ച എം ഡി ദാസും മുംബൈയിലെ പ്രതിഭകളുടെ കഴിവിനെ പ്രകീർത്തിച്ചു. കാവ്യാലാപനത്തിന്റെ ഭാവവും ശുദ്ധിയും പറഞ്ഞു കൊടുത്താണ് കൂടുതൽ തിളക്കമുള്ള പ്രകടനത്തിനായി ഇവരെയെല്ലാം ഒരുക്കിയത്. പടുതോൾ വാസുദേവൻ നമ്പൂതിരിപ്പാടും, സി പി കൃഷ്ണകുമാറും മത്സരാർത്ഥികളോട് കവിതകളെ കുറിച്ചും കാവ്യാലാപനത്തിൽ ശ്രദ്ധിക്കേണ്ട സംഗതികളെ കുറിച്ചും സംവദിച്ചു.

പൻവേൽ ബൽവന്ത് ഫഡ്‌കെ ഹാളിൽ വച്ച് നടന്ന മത്സരത്തിൽ ഇടയ്ക്കയുടെ ശ്രുതി താളങ്ങൾ തീർത്ത് ആലാപനത്തിനു ആത്മാവ് പകർന്നത് വാദ്യ കലാകാരൻ അനിൽ പൊതുവാൾ ആയിരുന്നു. രാവിലെ 10 ന് ഭദ്രദീപം കൊളുത്തി ആരംഭിച്ച മത്സരം ഉച്ചക്ക് മൂന്നു മണിയോടെ പരിസമാപ്തിയായി.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ടി എൻ ഹരിഹരൻ, സുനിൽകുമാർ, സുധീഷ് കുമാർ, എം പി അജയ് കുമാർ, എം സി സണ്ണി, എം ജെ ഉണ്ണിത്താൻ, സതീഷ് കുമാർ, എൻ എസ് സലിംകുമാർ, ഓ കെ പ്രസാദ്, സുമ രാമചന്ദ്രൻ, പി ഡി ജയപ്രകാശ്, രാമചന്ദ്രൻ മഞ്ചറമ്പത്ത്, ദീപക് പച്ച, ശശി ദാമോദരൻ, എം കെ നവാസ്, മനോജ്‌ മാളവിക, സണ്ണി തോമസ്, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, ബിന്ദു പ്രസാദ്, ഡോ സജീവ് നായർ, വത്സൻ മൂർക്കോത്ത്, അജിത വത്സൻ, മധു നമ്പ്യാർ, താരാ വർമ്മ, രാജൻ പണിക്കർ,  രവീന്ദ്രനാഥ്, എൽ എൻ വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കുകയും ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.

ആശിഷ് എബ്രഹാം സാംസ്‌കാരിക പരിപാടിയുടെ നിയന്ത്രണവും മയിൽപ്പീലിയുടെ ഏകോപനവും നിർവഹിച്ചു. നീതി നായർ അവതാരകയായിരുന്നു. സുകേഷ് പൂക്കുളങ്ങര കലാസംവിധാനവും രംഗ സജ്ജീകരണങ്ങളുടെ മേൽനോട്ടവും വഹിച്ചു.

18 പേർ പങ്കെടുത്ത കാവ്യാലാപന മത്സരത്തിൽ പങ്കെടുത്തവരുടെ മാർക്കുകളും അടുത്ത ഘട്ടത്തിലേക്ക് മത്സരിക്കുന്നവരുടെ വിവരങ്ങളും മയിൽപ്പീലിയുടെ തുടർ പ്രക്ഷേപണങ്ങളിലൂടെ വെളിപ്പെടുത്തുന്നതായിരിക്കും.
_______________________________________
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി
മത്സാരാർഥികളും വിധികർത്താക്കളും 

ശക്തമായ കഥാപാത്രവുമായി അജയ് ജോസഫ് 

ബാലചന്ദ്രൻ ചുള്ളിക്കാടിനെതിരെ ആഞ്ഞടിച്ചു മുരുകൻ കാട്ടാക്കട;
മുംബൈയിലെ പ്രമുഖരും പ്രതികരിക്കുന്നു

2 COMMENTS

  1. ഹൃദയംഗമായ അഭിനന്ദനങ്ങൾ നമ്മുടെ ആംചി മുംബൈ സാരഥികൾക്കു. വളരെ വളരെ സന്തോഷവും അഭിമാനവും നമ്മുടെ തട്ടകത്തിലെ കുട്ടികളുടെ കലാപരമായ കഴിവിന് പ്രോത്സാഹനങ്ങൾ കൊടുക്കാൻ, ഇതേപോലത്തെ ക്ലാസ്സിക്‌ അരങ്ങൊരുക്കിയതിൽ പ്രത്യേകിച്ചും.

  2. നമ്മുടെ മറുനാടൻ മലയാളികൾക്കായി കൈരളി ഒരുക്കിയ ഈ മയിൽ‌പീലി റിയാലിറ്റി ഷോ യുടെ ഭാഗം ആകാൻ ഞങളുടെ എല്ലാം പ്രിയപ്പെട്ട സൂര്യ മുരളീധരൻ എന്ന കൊച്ചു പ്രതിഭയ്ക്ക് ആയിരം അഭിനന്ദനങ്ങൾ. ഈ കൊച്ചു മിടുക്കി ആവട്ടെ അവസാന റൗണ്ട് വിജയി ആവുന്നത്. മുംബൈ മലയാളികളുടെ അഭിമാനം കാത്തു രക്ഷിക്കുവാൻ സൂര്യ എന്ന മത്സരാർത്ഥിക്ക് കഴിയട്ടെ. നമ്മൾ ഓരോരുത്തരും ഈ പ്രതിഭയെ പ്രോത്സാഹിപ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here