കാവ്യാലാപനത്തെ ആഘോഷമാക്കി നീതി നായർ

ആംചി മുംബൈ സംഘടിപ്പിച്ച ഗുഡ് വിൻ ഗോൾഡൻ വോയ്സിലൂടെയാണ് നീതി നായർ ടെലിവിഷൻ അവതരണ രംഗത്തു ശ്രദ്ധ നേടിയത്.

0

കേരളത്തിൽ നിന്നെത്തിയ പ്രഗത്ഭരായ വിധികർത്താക്കൾ, മുന്നിൽ ആകാക്ഷഭരിതരായ സദസ്സ്, ചുറ്റും ഹാലൊജൻ വെളിച്ചവും ക്യാമറാ കണ്ണുകളും.. മത്സരത്തിന്റെ പിരിമുറുക്കത്തിൽ ആർക്കും ഒന്ന് ചങ്കിടിച്ചേക്കാം. എന്നാൽ മത്സരമെന്ന കടമ്പക്ക് മുൻപ് ഇവരെയെല്ലാം വേദിയിലേക്ക് ആനയിച്ചു ആത്മ വിശ്വാസവും പ്രചോദനവും നൽകാൻ പതിവ് പോലെ അവതാരക നീതിയുണ്ടായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഓരോ മത്സരാർഥിക്കും ധൈര്യവും പ്രോത്സാഹനവും നൽകിയും വിധികർത്താക്കളുമായി സംവദിച്ചുമാണ് നർത്തകിയും ഗായികയും കൂടിയായ നീതി നായർ കാവ്യാലാപന മത്സരത്തെ ആഘോഷമാക്കിയത്.

ആംചി മുംബൈ സംഘടിപ്പിച്ച ഗുഡ് വിൻ ഗോൾഡൻ വോയ്സിലൂടെയാണ് നീതി നായർ ടെലിവിഷൻ അവതരണ രംഗത്തു ശ്രദ്ധ നേടിയത്. ഏഷ്യാനെറ്റിൽ ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുള്ള നീതി നിരവധി സ്റ്റേജുകൾ പിന്നിട്ട ഗായികയും നർത്തകിയുമാണ്.

നീതിയുടെ നേതൃത്വത്തിൽ അന്നപൂർണ നൃത്യോദയ എന്ന ഡാൻസ് ക്ലാസും പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്. അന്നപൂർണ നൃത്യോദയയിൽ നാനാ ജാതി മതസ്ഥരായ കുട്ടികൾ നൃത്തം അഭ്യസിച്ചു വരുന്നു. ഭാരത നാട്യത്തിലും, മോഹിനിയാട്ടത്തിലും പ്രാവീണ്യം നേടിയ നീതി നായർ ഗുരു ഉദ്യോഗ മണ്ഡൽ വിക്രമൻ പിള്ളയുടെ കീഴിലാണ് നൃത്തം അഭ്യസിച്ചത്. ലാസ്യ മോഹിനി, കലാശ്രീ തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള നീതി കുടുംബ സമേതം പൂനെയിൽ താമസിക്കുന്നു.
___________________________________
കവിതയിൽ പീലി വിടർത്തി മത്സരാർഥികൾ.
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here