ശക്തമായ കഥാപാത്രവുമായി അജയ് ജോസഫ്

ഏപ്രിൽ 6 ന് തീയേറ്ററുകളിൽ എത്തുന്ന മരുഭൂമിയിലെ മഴത്തുള്ളികൾ എന്ന ചിത്രത്തിലാണ് ശക്തമായ ഒരു കഥാ പാത്രത്തെ അവതരിപ്പിച്ചു അജയ് ജോസഫ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

0

മുംബൈയിലെ വ്യവസായ രംഗത്ത് നിരവധി വർഷത്തെ പരിചയ സമ്പന്നതയിൽ നിന്നും നേടിയെടുത്ത ആത്മവിശ്വാസം നിറഞ്ഞ ശരീര ഭാഷയാണ് അജയ് ജോസഫിനെ അഭ്രപാളികളിൽ വ്യത്യസ്തനാക്കുന്നത്. നോട്ടത്തിലും ഭാവത്തിലും ഒരു സിനിമാ നടന് വേണ്ട ലക്ഷണങ്ങലെല്ലാം ഒത്തു ചേർന്നിരിക്കുന്ന അജയ് തിരക്ക് പിടിച്ച നഗര ജീവിതത്തിനിടയിലും സിനിമയെ എന്നും മനസ്സിൽ കൊണ്ട് നടന്നിരുന്നു.

ഏപ്രിൽ 6 ന് തീയേറ്ററുകളിൽ എത്തുന്ന മരുഭൂമിയിലെ മഴത്തുള്ളികൾ എന്ന ചിത്രത്തിലാണ് ശക്തമായ ഒരു കഥാ പാത്രത്തെ അവതരിപ്പിച്ചു അജയ് ജോസഫ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

എമറാൾഡ് എന്റർടൈൻമെന്റ്ന്റെ ബാനറിൽ മുംബൈ മലയാളി വ്യവസായികളായ രാമചന്ദ്രനും അജയ് ജോസഫും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മരുഭൂമിയിലെ മഴത്തുള്ളികളുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അനിൽ കരാക്കുളമാണ്. രാജേഷ് തങ്കപ്പന്റെതാണ് സ്ക്രീൻപ്ലേയും ഡയലോഗും.

ഹരിനാരായണന്റെ വരികൾക്ക് ഹേഷാബ് അബ്ദുൽ വഹാബും ആർ എൻ രവീന്ദ്രനും ചേർന്നൊരുക്കിയ സംഗീതത്തിന് ഹേഷാബും നജിം അർഷാദും ചേർന്നാണ് ആലാപനം. കേരളത്തിന്റെ ഗ്രാമ ഭംഗി പശ്ചാത്തലമാക്കി ദൃശ്യവത്ക്കരിച്ച ചിത്രം ഓരോ പ്രവാസിയും കണ്ടിരിക്കേണ്ട കുടുംബ ചിത്രമാണെന്ന് പറയുന്ന അജയ് ജോസഫ് തന്റെ സിനിമാ വിശേഷങ്ങൾ പങ്കു വയ്ക്കുന്നു.


മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
നീരാളിയിലൂടെ തിരിച്ചു വരുന്ന നാദിയ മൊയ്തു
മുംബൈ മലയാളി വ്യവസായികൾ നിർമ്മിച്ച മരുഭൂമിയിലെ മഴത്തുള്ളികൾ

LEAVE A REPLY

Please enter your comment!
Please enter your name here