ഒന്നിച്ചു പാടി മോഹൻലാലും ശ്രേയാ ഘോഷാലും ; നീരാളി വിശേഷങ്ങൾ പങ്കിട്ട് സ്റ്റീഫൻ ദേവസ്സി

ലാലേട്ടനോടൊപ്പം രണ്ടാമത്തെ ചിത്രം പൂർത്തിയാക്കിയ സന്തോഷത്തിൽ സ്റ്റീഫൻ ദേവസ്സി. ശ്രേയാ ഘോഷാലിനോടൊപ്പം ആദ്യമായി പിന്നണി പാടുന്ന മോഹൻലാൽ

0

മോഹൻലാലും ശ്രേയാ ഘോഷാലും ഒന്നിച്ചു പാടിയ നീരാളിയിലെ ഗാനത്തിന് സംഗീതം നൽകിയ ത്രില്ലിൽ ആണ് സ്റ്റീഫൻ ദേവസ്സി. പിയാനോയിൽ മാന്ത്രിക സ്പർശം തീർത്തു ശ്രദ്ധേയനായ സംഗീതജ്ഞന്റെ രണ്ടാമത്തെ മോഹൻ ലാൽ ചിത്രമാണ് നീരാളി. ഇതിനു മുൻപ് ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് സ്റ്റീഫൻ ദേവസ്സിയായിരുന്നു.

അഞ്ചു വർഷത്തിന് ശേഷമാണ് മോഹൻലാൽ വീണ്ടും പിന്നണി പാടുന്നത് . മോഹൻലാലും ശ്രേയാ ഘോഷാലും ഒന്നിച്ചു പാടുന്ന ആദ്യ ഗാനമെന്ന പ്രത്യേകതയും നീരാളിയിലെ ഗാനത്തിനുണ്ട്. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നാദിയ മൊയ്‌ദു മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് നീരാളി.

മുംബൈ പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസത്തോളം മോഹൻലാലും സംഘവും മുംബൈയിൽ ഉണ്ടായിരുന്നു.

സന്തോഷ് കുരുവിള നിർമ്മിച്ച ചിത്രം അജോയ് വർമ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ലാലേട്ടനോടൊപ്പം രണ്ടാമത്തെ ചിത്രം പൂർത്തിയാക്കിയ വിശേഷങ്ങൾ പങ്കിട്ടു സ്റ്റീഫൻ ദേവസ്സി  – മറക്കാതെ കാണുക .. ആംചി മുംബൈ


നീരാളി ചിത്രീകരണ വേളയിൽ മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു മോഹൻലാലും, സുരാജ് വെഞ്ഞാറന്മൂടും നിർമാതാവ് സന്തോഷ് കുരുവിളയും സുഹൃത്തുക്കളും  >>>>>>>
___________________________________

LEAVE A REPLY

Please enter your comment!
Please enter your name here