സിദ്ദിവിനയക് ക്ഷേത്രത്തിൽ അങ്കാരിക ചതുർത്ഥിക്ക് അഭൂതപൂർവമായ തിരക്ക്

0

ഗണപതിക്ക് വിശേഷപ്പെട്ട ദിവസമാണ് ചൊവ്വാഴ്ച . ചൊവ്വാഴ്ച ദിവസങ്ങളിൽ ഷഷ്ഠി , അഷ്ടമി , ചതുർത്ഥി എന്നീ പക്കങ്ങൾ ഒന്നിച്ചു വന്നാൽ ആ ദിവസത്തിന് പ്രത്യേകത വീണ്ടും കൂടും . ആ ദിനങ്ങളിൽ മുംബൈയിലെ ഗണേശ ക്ഷേത്രങ്ങളിൽ അഭൂത പൂർവമായ തിരക്കായിരിക്കും . മുംബൈയിലെ പ്രഭാദേവിയിൽ സ്ഥിതി ചെയ്യുന്ന സിദ്ധിവിനായക മന്ദിരിൽ ഇതേ ദിവസങ്ങളിൽ ദർശനത്തിനായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരും . അത്തരം ഒരു ദിനമായിരുന്നു ഇന്നലെ (03.04.18 ), ഭക്തർ അങ്കാരിക ചതുർത്ഥി എന്ന് വിളിക്കുന്ന ചൊവ്വയും ചതുർത്ഥിയും ഒന്നിക്കുന്ന ദിവസം . ഈ ദിവസം സിദ്ധിവിനായക ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ ദർശനത്തിനായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര ഭാരവാഹികളും മറ്റു സന്നദ്ധ സംഘടനകളും ഒരുക്കിയിരുന്നത് .

ഭക്തരുടെ ക്യൂ ഒരറ്റം ദാദറിൽ നിന്നും മറ്റേ അറ്റം വർളി പാസ്പ്പോർട്ട് ഓഫിസും കഴിഞ്ഞു പോയിരുന്നു . ഇവരെ നിയന്ത്രിക്കുവാനും അവർക്ക് വെള്ളവും മറ്റും വിതരണം ചെയ്യുവാനും വളണ്ടിയർമാർ വഴികളിൽ ഉടനീളം സേവന സന്നദ്ധരായി ഉണ്ടായിരുന്നു. ദാദർ വെസ്റ്റിൽ നിന്നും പ്രത്യേകം BEST ബസ്സുകൾ ഭക്തർക്കായി ക്ഷേത്രത്തിലേക്ക് ഫ്രീ സർവീസുകളും ലഭ്യമായിരുന്നു. മുംബൈയിലെ ഉത്സവങ്ങൾ എന്ന പോലെ തന്നെ ക്ഷേത്രങ്ങളിലെ വിശേഷ ദിവസങ്ങളിളും രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യം പ്രകടമായിരുന്നു. രാജ് താക്കറെയുടെ എം എൻ എസ് പാർട്ടിയുടെ നേതൃത്വത്തിൽ ദാദറിൽ നിന്നും ഫ്രീ ആയി ടാക്സി സർവീസും സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് നടത്തുന്നുണ്ടായിരുന്നു. ക്ഷേത്രത്തിലെ വിശേഷാൽ ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടിക്കാരുടെ ബോർഡ് വച്ച ഫ്രീ ടാക്‌സികൾ ദാദറിലെ പതിവ് കാഴ്ചയാണ് . വിശേഷാൽ ദിവസങ്ങളിൽ പാതിരാവോളം ഭക്തരാലും ഗണേശ മന്ത്രങ്ങളാലും മുഖരിതമായിരിക്കും സിദ്ധി വിനായക ക്ഷേത്രവും പരിസരവും.

LEAVE A REPLY

Please enter your comment!
Please enter your name here