സ്ത്രീശാക്തീകരണ പദ്ധതിയുമായി ആംചി മുംബൈ 

കുട്ടികളുടെയും സ്ത്രീകളുടേയും ഉന്നമനത്തിനായി ആരംഭിച്ച ഷൈലജ നായർ ഫൗണ്ടേഷനുമായി ചേർന്നാണ്  സ്വന്തമായി വരുമാനം കണ്ടെത്താൻ സഹായിക്കുന്ന പദ്ധതി

0

സ്വയം തൊഴിൽ  കണ്ടെത്തുവാൻ താല്പര്യമുള്ള വീട്ടമ്മമാർക്കും, അധിക വരുമാനം തേടുന്ന ഉദ്യോഗസ്ഥർക്കും മുതൽ മുടക്കില്ലാതെ ആരംഭിക്കാവുന്ന സംരംഭത്തിനാണ് മഹാരാഷ്ട്രയിൽ തുടക്കമിടുന്നത്. കുട്ടികളുടെയും സ്ത്രീകളുടേയും ഉന്നമനത്തിനായി ആരംഭിച്ച ഷൈലജ നായർ ഫൗണ്ടേഷനുമായി ചേർന്നാണ്   സ്വന്തമായി വരുമാനം കണ്ടെത്താൻ സഹായിക്കുന്ന പദ്ധതിക്ക് രൂപരേഖയായത്.

ഈ പദ്ധതിയിലൂടെ  സ്ത്രീകൾക്ക്  മുതൽ മുടക്കില്ലാതെ വരുമാനം ഉണ്ടാക്കുവാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം. വലിയ താമസ സമുച്ചയങ്ങളും, ഫ്ലാറ്റ് സംസ്കാരവും നിലവിലുള്ള നഗരത്തിൽ ഇത്തരം പദ്ധതികൾക്കായി കൂടുതൽ സമയം വിനിയോഗിക്കേണ്ടി വരില്ലെന്നതും സ്ത്രീകൾക്ക് പ്രയോജനകരമാണ്.  സ്ത്രീ ശാക്തീകരണം മുന്നിൽ കണ്ടു രൂപം കൊടുത്ത കുടുംബശ്രീ പോലുള്ള സംഘടനകൾക്കും  ഏറെ ഫലപ്രദമായ രീതിയിൽ വരുമാനം ഉണ്ടാക്കുവാൻ ഈ പലിശരഹിത പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ് .

ആംചി മുംബൈ അഞ്ഞൂറ് എപ്പിസോഡുകൾ പൂർത്തിയാക്കുന്നത്തിന്റെ ഭാഗമായി നടത്തുന്ന കർമ്മ പരിപാടികളുടെ ഭാഗമായാണ് ഈ  പദ്ധതി. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ പേര്, മേൽവിലാസം, ഇ-മെയിൽ അഡ്രസ് തുടങ്ങിയ വിവരങ്ങൾ  വാട്ട്സപ്പ്  അല്ലെങ്കിൽ ഇ മെയിൽ ചെയ്യുക.
Whatsapp No. 8169347748 /
e-mail : marketing@amchimumbaionline.com

_____________________________________________
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
സിദ്ദിവിനയക് ക്ഷേത്രത്തിൽ അങ്കാരിക ചതുർത്ഥിക്ക് അഭൂതപൂർവമായ തിരക്ക്
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും
ഒന്നിച്ചു പാടി മോഹൻലാലും ശ്രേയാ ഘോഷാലും ;
നീരാളി വിശേഷങ്ങൾ പങ്കിട്ട് സ്റ്റീഫൻ ദേവസ്സി

LEAVE A REPLY

Please enter your comment!
Please enter your name here