സൽമാൻ ഖാന് അധോലോക ഭീഷണി. കനത്ത സുരക്ഷ

ഇരുപത് വർഷം മുൻപ് വംശനാശം നേരിടുന്ന ചിങ്കാര വര്‍ഗത്തില്‍പ്പെട്ട രണ്ടു മാനുകളെ വേട്ടയിറച്ചിക്കായി വെടിവച്ചു കൊന്നു എന്ന കുറ്റത്തിനാണ് അറസ്റ്റ്

0

കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അഞ്ച് വര്‍ഷം തടവ്. ഇതിനു പുറമെ 1000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. താരത്തെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോകും.. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ശിക്ഷ കുറച്ചത്. രാജാസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് സല്‍മാനെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ഇരുപത് വർഷം മുൻപ് ജോദ്പൂരില്‍ വെച്ച് പതിനെട്ടു വയസ്സ് പ്രായമുള്ള വംശനാശം നേരിടുന്ന ചിങ്കാര വര്‍ഗത്തില്‍പ്പെട്ട രണ്ടു മാനുകളെ വേട്ടയിറച്ചിക്കായി സല്‍മാന്‍ വെടിവച്ചു കൊന്നു എന്ന കുറ്റത്തിനാണ് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നത്.

ജോദ്പൂരില്‍ ‘ഹം സാത് സാത് ഹെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ സമയത്തായിരുന്നു സംഭവം. കേസില്‍ മറ്റ് പ്രതികളായിരുന്ന ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, സോനാലി, നീലം എന്നിവരെ കോടതി വെറുതെ വിട്ടു. കൃഷ്ണമാനിനെ വേട്ടയാടിയതിന് 5 വര്‍ഷത്തെ തടവാണ് കോടതി സല്‍മാന് വിധിച്ചത്.

ഇതിനിടെ ജോദ്പൂരില്‍ വച്ച് സൽമാനെ വധിക്കുമെന്ന് അധോലോക നായകനും നിരവധി ക്രിമിനൽ കേസിൽ പ്രതിയുമായ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ഭീഷണിയെ തുടർന്ന് ജയിൽ പരിസരത്തു സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.

__________________________________________
കിംഗ് ഖാനെ തോൽപ്പിക്കാനാവില്ല മക്കളെ!
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും

LEAVE A REPLY

Please enter your comment!
Please enter your name here