മുംബൈയിൽ വേടനൃത്തത്തിന് വേദിയൊരുങ്ങുന്നു.

കോർപ്പറേറ്റ് ലൈഫും കലാജീവിതവും ഒരുമിച്ചു കൊണ്ട് പോകുന്ന മുംബൈ മലയാളിയായ ഡോ സജീവ് നായരാണ് ശബ്ദവും വെളിച്ചവും സമന്വയിപ്പിച്ചു വേട നൃത്ത ചുവടുകളുമായി മഹാ നഗരത്തിലും വേറിട്ട ദൃശ്യാനുഭവം കാഴ്‌ച വയ്ക്കുവാൻ തയ്യാറെടുക്കുന്നത്

0

കേരളത്തിലെ നിരവധി പ്രൗഢ ഗംഭീരമായ സ്റ്റേജുകളെ പ്രകമ്പനം കൊള്ളിച്ച പ്രകടനം കാഴ്ച വച്ച വേട നൃത്തത്തിന് മുംബൈയിലും വേദി ഒരുങ്ങുന്നു.

കോർപ്പറേറ്റ് ലൈഫും കലാജീവിതവും ഒരുമിച്ചു കൊണ്ട് പോകുന്ന മുംബൈ മലയാളിയായ ഡോ സജീവ് നായരാണ് ശബ്ദവും വെളിച്ചവും സമന്വയിപ്പിച്ചു വേട നൃത്ത ചുവടുകളുമായി മഹാ നഗരത്തിലും വേറിട്ട ദൃശ്യാനുഭവം കാഴ്‌ച വയ്ക്കുവാൻ തയ്യാറെടുക്കുന്നത്. കേരളത്തിൽ ഇതിനകം നിരവധി സ്റ്റേജുകളിൽ അവതരിപ്പിച്ച പ്രശംസ പിടിച്ചു പറ്റിയ വേട നൃത്തം ഇതാദ്യമായാണ് മുംബൈയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

നൃത്തത്തിനുപരി നടനും, സംവിധായകനും മാത്രമല്ല തബല മൃദംഗം തുടങ്ങിയ വാദ്യോപകരണങ്ങളും വഴങ്ങുന്ന പ്രതിഭയാണ് ഈ കോർപ്പറേറ്റു ഉദ്യോഗസ്ഥനായ കലാകാരൻ.

 

എഞ്ചിനീറിങ്ങിൽ ബിരുദവും , ബിരുദാനന്തരബിരുദധവും, ഡോക്ടറേറ്റും ഉള്ള ഡോക്ടർ സജീവ് നായർ 20 വർഷത്തിലേറെ ആഗോള വൻകിട കമ്പനികളായ റോയൽ ഡച്ച് ഷെൽ , പെട്രോളിയം മദ്രാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉയർന്ന പദവികളിൽ വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോൾ 5 വർഷമായി മുംബൈ റീലിൻസ് ഹെഡ് ഓഫീസിൽ സീനിയർ വൈസ് പ്രസിഡന്റ് ആയി ജോലി നോക്കുന്ന സജീവ് നായർ ഇന്ന് മുംബൈയിലെ കലാ സാംസ്‌കാരിക വേദികളെയും സമ്പന്നമാക്കുന്നു.

ഗുരുജിയുടെ കീഴിലുള്ള നൃത്തപഠനവും, കോളേജ് വിദ്യാഭാസവും, തുടർന്നു കോർപ്പറേറ്റ് മേഖലയിൽ എഞ്ചിനീയർ ജോലിയിലേക്കുള്ള പ്രയാണത്തിലും മനസ്സിലെ കലയോടുള്ള ആരാധനയ്‌ക്ക്‌ കുറവ് വരുത്തിയില്ല . സ്റ്റേറ്റ് തലത്തിലും, കോളേജ് തലത്തിലും, സ്കൂൾ തലത്തിലും നിരവധി സമ്മാനങ്ങളും പുരസ്‌കാരങ്ങളും നേടിയിട്ടുള്ള സജീവന് തീയേറ്ററുകൾ എന്നും ഹരമായിരുന്നു.
_____________________________________
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
കിംഗ് ഖാനെ തോൽപ്പിക്കാനാവില്ല മക്കളെ!

LEAVE A REPLY

Please enter your comment!
Please enter your name here