ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി

ജന്മ നാടിന്റെ സംസ്കാരവും പൈതൃകവും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നവരാണ് മുംബൈയിലെ മലയാളികളെന്ന് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി

0

കേരളത്തിന് പുറത്താണ് ഏറ്റവും നല്ല മലയാളികളെ കാണുവാൻ കഴിയുന്നതെന്നും അതിൽ പ്രധാനികൾ മുംബൈ മലയാളികളാണെന്നും ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി പറഞ്ഞു. മുംബൈയിൽ എസ് എൻ ഡി പി ആന്റോപ് ഹിൽ ശാഖയുടെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. .

ജന്മ നാടിന്റെ സംസ്കാരവും പൈതൃകവും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നവരാണ് മുംബൈയിലെ മലയാളികളെന്നും ഓണത്തിന് മൂന്ന് മാസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് നഗരത്തിലുള്ളതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.

വേദിയിലുണ്ടായിരുന്ന ജഗദീഷിനെയും, മനോജ് കെ ജയനെയും ‘വളർച്ച’യില്ലാത്ത നടന്മാരായാണ് റസൂൽ വിശേഷിപ്പിച്ചത്. സ്വിച്ചിട്ടു ഭദ്രദീപം കൊളുത്തിയ അനുഭവത്തെ സാങ്കേതിക വിദ്യയുടെ കടന്നു കയറ്റമായി നർമ്മത്തിൽ ചലിച്ചു പരാമർശിക്കാനും ഓസ്കാർ ജേതാവ് മറന്നില്ല.

മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി പത്മശ്രീ മധു മുഖ്യാതിഥിയായിരുന്നു. കൂടാതെ നടന്മാരായ ജഗദിഷ്, മനോജ് കെ ജയൻ, സുരഭി ലക്ഷ്മി തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. കുറഞ്ഞ സമയം കൊണ്ട് നിർമ്മിച്ച “വിശ്വഗുരു” എന്ന സിനിമയുടെ സംവിധായകൻ വിജീഷ് മണി, തിരക്കഥാകൃത്ത് പ്രമോദ് പയ്യന്നൂർ, റസൂൽ പൂക്കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് രമേശ് നാരായൺ, മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മധുശ്രീ നാരായൺ എന്നിവർ അവതരിപ്പിച്ച സംഗീത സന്ധ്യയും, കലാ ഗുരുകുലം, കണ്ണൂരും സംഘവും അവതരിപ്പിച്ച നൃത്ത പരിപാടികളും അരങ്ങേറി. ഹാസ്യ സാമ്രാട്ട് നെൽസൺ , കലാഭവൻ സുധി, കലാഭവൻ ലീനാ ലക്ഷ്മി, ദിലീപ് കോട്ടയം എന്നിവർ ചേർന്നൊരുക്കുന്ന കോമഡി ഷോ സദസ്സിൽ ചിരിയുണർത്തി. അവതാരകൻ ആഷിഷ് ഏബ്രഹം ഏകോപനം നിർവഹിച്ച ചടങ്ങിൽ .സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Watch highlights in


_______________________________
ഏകാന്തം അവസാനിക്കുമ്പോൾ
ഇനി മുംബൈ വിശേഷങ്ങൾ വിരൽതുമ്പിലും
സ്ത്രീശാക്തീകരണ പദ്ധതിയുമായി ആംചി മുംബൈ
മറ്റൊരു വിഷുചന്തയൊരുക്കി മുംബൈ വിപണിയും സജീവമായി

LEAVE A REPLY

Please enter your comment!
Please enter your name here